ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. കൈവരിച്ച മിന്നുംവിജയത്തിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് താക്കീതുമായി ബംഗാളിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി.
ഞങ്ങൾ ഇനി 2026-ൽ പശ്ചിമ ബംഗാൾ പിടിക്കുമെന്ന് സുവേന്ദുവിൻ്റെ പ്രഖ്യാപനം. കാത്തിരുന്നോളൂ, അടുത്തത് നിങ്ങളാണെന്നും മമതാ ബാനർജിക്കുള്ള താക്കീതായി അദ്ദേഹം പറഞ്ഞു. ബി.ജെ.പി.യുടെ മറ്റൊരു നേതാവായ സുകാന്ത മജുംദാറും സമാനമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ആളുകളും ബി.ജെ.പിക്കും വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വോട്ട് ചെയ്തത് ബി.ജെ.പിക്കാണോ അതോ മമത ബാനർജി പിന്തുണയ്ക്കുന്ന എ.എ.പിക്കാണോ എന്ന് അറിയില്ല. എന്നാലും ഡൽഹിയിലെ പശ്ചിമ ബംഗാൾ സ്വദേശികൾക്ക് ഈ വിജയത്തിന് നന്ദി പറയുന്നു. 27 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ബി.ജെ.പിക്ക് അധികാരം ലഭിക്കുന്നത്. ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിൽ 48 എണ്ണത്തിലും വിജയിച്ചാണ് ബി.ജെ.പി. അധികാരം പിടിച്ചെടുത്തിരിക്കുന്നത്.
2020ലെ തിരഞ്ഞെടുപ്പിൽ 62 സീറ്റ് നേടി അധികാരത്തിലെത്തിയ ആദ്മി പാർട്ടിയുടെ 22 സീറ്റിലേക്ക് ചുരുക്കാനും ബി.ജെ.പിക്ക് സാധിച്ചു. ഇത്തവണയും സീറ്റുകൾ ഒന്നും ലഭിച്ചില്ല. ഡൽഹി ഹിയിലേത് പോലെ തന്നെ ബി.ജെ.പി.യുടെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നാണ് പശ്ചിമ ബംഗാൾ. 2026 ഏപ്രിൽ മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോൾ നേതാക്കളുടെ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂലും ബി.ജെ.പി.യുടെ കണ്ണിലെ കരടാണ്. 2019, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മമതയുടെ നേതൃത്വത്തിലാണ് തൃണമൂല് ബി.ജെ.പിയെ പ്രതിരോധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.