മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ച ഡിവൈഎസ്പി പോലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ച ഡിവൈഎസ്പി കസ്റ്റഡിയിൽ. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് കസ്റ്റഡിയിൽ എടുത്തത്.

മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകും. ഡിവൈഎസ്പി മദ്യപിച്ച് മനുഷ്യ ജീവന് ആപത്ത് വരും രീതിയിൽ വാഹനം ഓടിച്ചതെന്നും അമിതവേഗതയിലായിരുന്നു വാഹനമെന്നുമാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 

ആലപ്പുഴ ചന്തിരൂരിൽ വച്ച് അരൂർ പോലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാത്രിയാണ് സംഭവം.മദ്യപിച്ച് അപകടകരമായി വണ്ടിയോടിച്ചത് പോലീസിൻ്റെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചതെന്നാണ് ഡിവൈഎസ്പിയുടെ മൊഴി. മൊഴി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഡിവൈഎസ്പി അനിലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !