അങ്ങാടിപ്പുറം: വേദസംസ്കൃതി ലോകത്തിനു നൽകിയത് നന്മയുടെ സന്ദേശമാണെന്ന് ഉപ്പള നിത്യാനന്ദാശ്രമം മഠാധിപതി യോഗാനന്ദ സരസ്വതി സ്വാമികൾ അഭിപ്രായപ്പെട്ടു. ആത്മീയ ഉന്നമനത്തിനും സമാധാനത്തിനും അതിരുദ്ര മഹായജ്ഞങ്ങൾ അത്യന്തം പ്രാധാന്യമുള്ളതാണെന്നും തളി മഹാദേവക്ഷേത്രത്തിൽ നടക്കുന്ന സത്കർമ്മങ്ങൾ സമൂഹത്തിനൊരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
തളി മഹാദേവക്ഷേത്രത്തിൽ ആരംഭിച്ച അതിരുദ്ര മഹായജ്ഞത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു യോഗാനന്ദ സരസ്വതി സ്വാമികൾ. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപപ്രജ്വലനം നിർവഹിച്ചു. രേഷ്മ ജിഷ്ണുവിന്റെ പ്രാര്ഥനയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത് .
കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ചിന്മയാ മിഷനിലെ സ്വാമിജിതാത്മാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. കേരളത്തിലെ ക്ഷേത്ര നവോത്ഥാന പ്രസ്ഥാനത്തിൽ തളിക്ഷേത്ര പ്രക്ഷോഭം നിർണായക പങ്കുവഹിച്ചുവെന്നും അതിന് കേളപ്പജിയുടെ ത്യാഗോജ്വല നേതൃത്വമാണ് കരുത്തായതെന്നും മുഖ്യപ്രഭാഷണം നിർവഹിച്ച റാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബൽറാം അഭിപ്രായപ്പെട്ടു.
രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ തളി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കേളപ്പജിയുടെ പ്രതിമ ക്ഷേത്രത്തിന് മുന്നിൽ അനാച്ഛാദനം ചെയ്തു. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി അനാച്ഛാദന കർമ്മം നിർവഹിച്ചു.പ്രശസ്ത ശിൽപ്പിയും സിനിമാ കലാസംവിധായകനുമായ സുനിൽ തേഞ്ഞിപ്പലമാണ് കേളപ്പജി പ്രതിമ നിർമ്മിച്ചത്.
ഗൗരീശങ്കര പുരസ്കാര സമർപ്പണം
ഈ വർഷത്തെ ഗൗരീശങ്കര പുരസ്കാരം സ്വർഗീയ സി.ടി. രാമചന്ദ്രൻ മാസ്റ്റർക്ക് സമ്മാനിച്ചു. പുരസ്കാരം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ എൻ.എം. കദംബൻ മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി. ടി.പി. സുധീഷ് യജ്ഞ വിവരണം നൽകി.
ചടങ്ങിൽ എം.കെ. അരവിന്ദാക്ഷൻ, കെ.ആർ. ഭാസ്കരപ്പിള്ള, എം.ശ്രീധരൻ നമ്പൂതിരി, മാതൃസമിതി സംസ്ഥാന അധ്യക്ഷ കുസുമ ടീച്ചർ, ഇ. കുഞ്ഞിരാമൻ, നാരായണൻ ഭട്ടതിരിപ്പാട്, കെ. നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.