വിതുര: രാജ്യസഭ അംഗമായിരുന്ന ഏ.കെ.ആന്റണിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് പേപ്പാറ വാർഡിലെ കൊച്ചുകിളിക്കോട് നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം അഡ്വ. അടൂർ പ്രകാശ് എംപി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.എം. ഷാജി, കുറ്റിച്ചൽ സുനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ എസ്.ലതകുമാരി, വിഷ്ണു ആനപ്പാറ,റബ്ബർ ബോർഡ് ഡെപ്യുട്ടി കമ്മിഷണർ നിർമ്മൽ കുമാർ, കാനറാ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീനിവാസകുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഇ.എം.നസീർ, മണ്ണാറം രാമചന്ദ്രൻ, സജീവ് പുറുത്തിപ്പാറ, സുരേഷ് ആനപ്പാറ, ഷിബുലാൽ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ സതീഷ് കുമാർ, കുട്ടപ്പാറ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ നിയാസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ മിനിമോൾ, എഫ്.ആർ.സി ചെയർമാൻ സുരേഷ് കുമാർ, ഊരുമൂപ്പൻ ഭുവനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
മുൻ എം.എൽ.എ കെ.എസ്.ശബരീനാഥന്റെ ശുപാർശ പ്രകാരം ഏ.കെ.ആന്റണിയുടെ എംപി ഫണ്ടിൽ നിന്നും 2019-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കമ്മ്യൂണിറ്റി ഹാൾ നിർമ്മാണത്തിന് 35 ലക്ഷം രൂപ അനുവദിച്ചത്.സാങ്കേതിക തടസങ്ങൾ കാരണം നിർമ്മാണം സമയബന്ധിതമായി നടത്താൻ കഴിയാതെ വരികയും പദ്ധതി നഷ്ടമാകുന്ന സാഹചര്യവും ഉണ്ടായിരുന്നു. തുടർന്ന് അടൂർ പ്രകാശ് എംപി നടത്തിയ നിർണ്ണായക ഇടപെടലുകളാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചതും നിർമ്മാണം പൂർത്തിയാകാൻ സഹായിച്ചതും. ആവശ്യമായ സ്ഥലം ലഭ്യമാകാത്ത സാഹചര്യത്തിൽ റബ്ബർ ബോർഡിന്റെ കൈവശമുണ്ടായിരുന്ന 10 സെന്റ് സ്ഥലമാണ് കമ്മ്യൂണിറ്റി ഹാൾ നിർമ്മാണത്തിനായി വിട്ടു നൽകിയത്. കാനറാ ബാങ്കിന്റെ സഹായത്തോടെ ആവശ്യമായ മേശയും കസേരയും ഉൾപ്പെടെയുള്ള ഫർണിച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.