ന്യൂഡൽഹി: കായംകുളത്തെ എൻ.ടി.പി.സി കേന്ദ്രീയവിദ്യാലയം അടച്ചുപൂട്ടുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ചേരാൻ സുപ്രീം കോടതി നിർദേശം. കേന്ദ്രവിദ്യാഭ്യാസ സെക്രട്ടറിക്കാണ് സുപ്രീം കോടതി നിർദേശം നൽകിയത്. കോൺഗ്രസ് നേതാവ് രമേശ്
ചെന്നിത്തല നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.
എൻ.ടി.പി.സി ചെയർമാൻ, കേന്ദ്രീയ വിദ്യാലയ കമ്മിഷണർ, കേരളത്തിലെ വിദ്യാഭ്യാസ സെക്രട്ടറി, കേന്ദ്ര ഊർജ്ജ സെക്രട്ടറി എന്നിവരുടെ യോഗം വിളിച്ച്
ചേർക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയോട് നിർദേശിച്ചിരിക്കുന്നത്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ യോഗം വിളിച്ച്
ചേർക്കണമെന്നും യോഗത്തിന്റെ മിനുറ്റ്സ് നാലാഴ്ച്ചയ്ക്കകം കോടതിക്ക് കൈമാറണമെന്നും ജസ്റ്റിസുമാരായ കെ.വി.വിശ്വനാഥൻ, എൻ.കെ. സിങ്
എന്നിവർ അടങ്ങിയ ബെഞ്ച്
നിർദേശിച്ചു. കായംകുളത്തെ എൻ.ടി.പി.സി.
പ്രോജക്ട് അവസാനിപ്പിച്ചതോടെയാണ് കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവർത്തനം
പ്രതിസന്ധിയിലായത്. നിലവിൽ 517 വിദ്യാർഥികളുള്ള സ്‌കൂളിൽ 18 വിദ്യാർഥികൾ മാത്രമാണ് തങ്ങളുടെ ജീവനക്കാരുടേതെന്ന് എൻ.ടി.പി.സി. സുപ്രീംകോടതിയെ അറിയിച്ചു. അതിനാൽ സ്‌കൂളിനെ സ്പോൺസർ ചെയ്യാൻ തങ്ങൾക്കാകില്ലെന്നും എൻ.ടി.പി.സി. കോടതിയിൽ വ്യക്തമാക്കി.അതേസമയം, 26 വർഷമായി പ്രവർത്തിക്കുന്ന സ്‌കൂൾ പെട്ടെന്ന് നിർത്തലാക്കിയാൽ അവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രതിസന്ധി
സൃഷ്ടിക്കുമെന്ന് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ. രമേശ് ബാബു വാദിച്ചു. തുടർന്ന് സ്‌കൂൾ പൂർണമായും അടച്ചുപൂട്ടുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിക്കുകയും അടച്ചുപൂട്ടൽ ഒഴിവാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് ചേർക്കാൻ നിർദേശിക്കുകയും ചെയ്തു.
കായംകുളത്തെ എൻ.ടി.പി.സി കേന്ദ്രീയവിദ്യാലയം അടച്ചുപൂട്ടുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ചേരണം; സുപ്രീം കോടതി
0
വെള്ളിയാഴ്ച, ഫെബ്രുവരി 14, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.