ന്യുയോർക്ക്: ഒരാഴ്ച്ചത്തേക്ക് വന്ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ എട്ട് മാസത്തിലേറെയായി കുടുങ്ങി കഴിയുന്ന ഇന്ത്യൻ വംശജയായ സുനിതാ വില്യംസിന്‍റെയും ബുച്ച് വില്‍മറിന്‍റെയും മടങ്ങിവരവ് വൈകില്ലെന്ന് റിപ്പോർട്ട്.
ബഹിരാകാശ നിലയത്തിലേക്കും തിരിച്ചുമുള്ള ക്രൂ റൊട്ടേഷൻ ദൗത്യങ്ങള്‍ക്കായുള്ള സമയപരിധി മാർച്ച് 12 ഓടോ സാധ്യമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പറയുന്നത്. ദൗത്യത്തിനായി സ്പേസ് എക്സിന്റെ എൻഡ്യുറൻസ് പേടകം ക്രൂ10 നിശ്ചയിച്ചിട്ടുണ്ട്. ക്രൂ-10 ദൗത്യത്തില്‍ നാസ ബഹിരാകാശയാത്രികരായ ആനി മക്‌ലെയ്ൻ, പൈലറ്റ് നിക്കോള്‍ അയേഴ്‌സ്, ജാക്‌സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശ യാത്രിക തകുയ ഒനിഷി, മിഷൻ സ്‌പെഷ്യലിസ്റ്റ് റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറില്‍ പെസ്‌കോവ് എന്നിവർ ബഹിരാകാശ നിലയത്തിലേക്ക് പോകും.ക്രൂ-10 ബഹിരാകാശ നിലയത്തിലെത്തിയ ശേഷം, പുതുതായി എത്തിച്ചേർന്ന ക്രൂവിന് നിലയം പരിചയപ്പെടാൻ ക്രൂ-9 സഹായിക്കും, കൈമാറ്റം ചെയ്തതിനുശേഷം, നാസയും സ്പേസ്‌എക്സും ഭൂമിയിലേക്ക് മടങ്ങാൻ തയാറെടുക്കും,
നാസ ബഹിരാകാശ യാത്രികരായ നിക്ക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോർ, റോസ്കോസ്മോസ് ബഹിരാകാശ യാത്രികൻ അലക്സാണ്ടർ ഗോർബുനോവ് എന്നിവരോടൊപ്പം ക്രൂ-9ല്‍ സഞ്ചരിക്കും.
2024 ജൂണ്‍ 5 നാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഒരാഴ്ചത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍ സ്‌റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ആറ് മാസം പിന്നിട്ട ഇവരുടെ ബഹിരാകാശ ജീവിതം ഇനിയും രണ്ട് മാസം നീളുമെന്ന് ഉറപ്പാണ്. നാസയുടെ ഏറ്റവും ഒടുവിലെ പദ്ധതിപ്രകാരം 2025 ഫെബ്രുവരിയോടെ മാത്രമേ ഇരുവരെയും തിരികെയെത്തിക്കാനാകൂ എന്നാണ് വ്യക്തമാകുന്നത്.
ഇതിനിടയില്‍ സുനിതയുടെയും വില്‍മോറിന്‍റെയും ആരോഗ്യ സ്ഥിതി സംബന്ധിച്ച് ആശങ്കകള്‍ ഉയർന്നെങ്കിലും ഇരുവരും വീഡിയോ സന്ദേശങ്ങളിലൂടെ ബഹിരാകാശ ജീവിതം അടിപൊളിയാണെന്നാണ് പറഞ്ഞിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.