പിറവം: കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഗൃഹനാഥൻ വീണത് സമീപത്തെ 40 അടിയോളം താഴ്ചയുള്ള കിണറ്റില്‍. കണ്ടുനിന്ന ഭാര്യ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറില്‍ വീണതോടെ ഇരുവർക്കും രക്ഷകരായി അഗ്നിരക്ഷാ സേന.
എറണാകുളം പിറവത്താണ് സംഭവം. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.പിറവം നഗരസഭ 8-ാം വാർഡില്‍ പാറേക്കുന്നില്‍ ഭക്ഷണം കഴിഞ്ഞ് കുരുമുളക് പറിക്കാനായി തോട്ടത്തിലിറങ്ങിയ 66കാരനായ ഇലഞ്ഞിക്കാവില്‍ രമേശനാണ് മരമൊടിഞ്ഞ് കിണറില്‍ വീണത്. ഭർത്താവ് കിണറിലേക്ക് വീഴുന്നത് കണ്ട് രക്ഷപ്പെടുത്താനായി ശ്രമിച്ച ഭാര്യയും 56കാരിയുമായ പത്മവും കിണറിലേക്ക് വീണു.
കയറില്‍ തൂങ്ങി ഇറങ്ങി ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പത്മവും കിണറില്‍ കുടുങ്ങിയത്. ഇവരുടെ ബഹളം കേട്ട് നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്.അരയേളം മാത്രം വെള്ളം കിണറിലുണ്ടായിരുന്നതാണ് ഇരുവർക്കും രക്ഷയായത്. അഗ്നിരക്ഷാസേന എത്തുമ്പോള്‍ പരിക്കേറ്റ ഭർത്താവിനെ കിണറിനുള്ളില്‍ താങ്ങി നിർത്തിയ നിലയിലായിരുന്നു പത്മമുണ്ടായിരുന്നത്. 5 അടിയോളം വെള്ളം കിണറിലുണ്ടായിരുന്നതായാണ് അഗ്നിരക്ഷ സേന വിശദമാക്കുന്നത്.
സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാ നെറ്റിന്റെ സഹായത്തോടെ ഇരുവരേയും മുകളിലെത്തിച്ചു. തലയ്ക്ക് പരിക്കേറ്റ രമേശനും കൈകളില്‍ പരിക്കേറ്റ പത്മവും കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് നിലവിലുളളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.