തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ കുടുങ്ങിയ ബോട്ടിനെയും തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ രക്ഷിച്ച് കരയ്ക്കെത്തിച്ചു.
വിഴിഞ്ഞം ഹാർബറില്‍നിന്നും തെക്കു ഭാഗത്തായി മൂന്ന് നോട്ടിക്കള്‍ മൈല്‍ അകലെ എൻജിൻ തകരാറിലായി കിടന്ന ബോട്ടും അതിലുണ്ടായിരുന്ന തൊഴിലാളികളേയുമാണ് ചൊവ്വാഴ്ച മറൈൻ എൻഫോഴ്സ്മെന്‍റ് കരയ്ക്കെത്തിച്ചത്. കൊല്ലം സ്വദേശി അനില്‍ ജോണ്‍ എന്ന വ്യക്തിയുടെ ഉടമസ്ഥയില്‍ ഉള്ള ബോട്ടാണ് മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാറിനെ തുടർന്ന് കടലില്‍ പെട്ടു പോയത്. വിഴിഞ്ഞത്തുനിന്നും മറൈൻ ആംബുലൻസില്‍ മറൈൻ എൻഫോഴ്സ്മെന്റ് എസ്.ഐ ദീപുവിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവർത്തനത്തില്‍ തകരാറിലായ ബോട്ടിനെയും അതിലുണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി വിഴിഞ്ഞം ഹാർബറില്‍ എത്തിച്ചു.മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിൻ തകരാറിലായി തൊഴിലാളികള്‍ കടലില്‍ കുടുങ്ങി, രക്ഷകരായി മറൈൻ എൻഫോഴ്സ്മെന്റ്,
0
ബുധനാഴ്ച, ഫെബ്രുവരി 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.