ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ലളിത്പൂരില്‍ മരിച്ച നവജാത ശിശുവിന്റെ തല പട്ടി കടിച്ച് പറിച്ച നിലയില്‍. ആളുകള്‍ നായ്ക്കളെ തുരത്താന്‍ ശ്രമിക്കുമ്പോഴേക്കും തല മുഴുവനായും തിന്നു കഴിഞ്ഞിരുന്നു.
ലളിത്പൂര്‍ മെഡിക്കല്‍ കോളജ് പരിസരത്താണ് സംഭവം. ആശുപത്രി ജീവനക്കാര്‍ക്ക് ഇതില്‍ പങ്കില്ലെന്നും കുട്ടിയുടെ കുടുംബത്തിന്റെ അനാസ്ഥയാണെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്.ഫെബ്രുവരി 9 ഞായറാഴ്ച ലളിത്പൂര്‍ മെഡിക്കല്‍ കോളജിലെ ജില്ലാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഭാരക്കുറവും അനാരോഗ്യവും ഉണ്ടായിരുന്നതിനാല്‍ കുട്ടി ഐസിയുവിലായിരുന്നു. ജന്മ വൈകല്യങ്ങളോടെയാണ് കുട്ടി ജനിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മീനാക്ഷി സിങ് പറഞ്ഞു.
കുട്ടിയുടെ തല പൂര്‍ണമായി വികസിച്ചിട്ടുണ്ടായിരുന്നില്ല. നട്ടെല്ല് ഇല്ലായിരുന്നു. 1.3 കിലോഗ്രാം ഭാരമാണ് ഉണ്ടായികുന്നത്. ഐസിയുവിലേയ്്ക്ക് മാറ്റുമ്പോള്‍ ജീവനുണ്ടായിരുന്നു. വൈകുന്നേരത്തോടെയാണ് മരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയെന്നും ഡോക്ടര്‍ പറഞ്ഞു. കുടുംബം കുട്ടിയുടെ മൃതദേഹം കവറിനുള്ളിലാക്കി വലിച്ചെറിഞ്ഞതായാണ് മനസിലാക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ലളിത്പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍മാരുടെ കമ്മിറ്റി രൂപീകരിച്ച് സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഴശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.