ന്യൂഡൽഹി: ലോകമെമ്പാടുമുള്ള സ്ത്രീകളിൽ മരണകാരണങ്ങളിലൊന്നായ സ്തനാർബുദത്തിന്റെ ചികിത്സയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസ് (ഐഐടി-മദ്രാസ്) വികസിപ്പിച്ച പുതു തലമുറചികിത്സ സംവിധാനം പേറ്റന്റ് നേടി.
പരമ്പരാഗത ചികിത്സാ രീതികളെ അപേക്ഷിച്ച് സുരക്ഷിതവും ഫലപ്രദവുമായ ഈ പുതിയ സാങ്കേതിക വിദ്യ കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.നാനോ ടെക്നോളജിയിലൂടെ വികസിപിച്ച ചികിത്സ സംവിധാനം,
ഗവേഷകരുടെ സംഘമെന്ന നിലയിൽ നാനോ മെറ്റീരിയലുകളുടെ അതുല്യ ഗുണങ്ങൾ ഉപയോഗപ്പെടുത്തി കാൻസർ കോശങ്ങളിലേക്ക് നേരിട്ട് മരുന്ന് എത്തിക്കുന്ന സംവിധാനം വികസിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പരമ്പരാഗത കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി പോലെയുള്ള ചികിത്സാ രീതികളേക്കാൾ കൂടുതൽ കൃത്യതയുള്ളതിനും അതിനുണ്ടാകുന്ന ദീർഘകാല പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും ഈ പുതിയ കണ്ടുപിടിത്തം സഹായകരമാകും.സുരക്ഷിതവും ഫലപ്രദവുമായ സംവിധാനം,
"നാനോ കരിയറുകൾ ബയോ-കോംപാറ്റിബിൾ ആണ്, അതേസമയം ആരോഗ്യമുള്ള കോശങ്ങൾക്ക് നാശം സംഭവിക്കുകയുമില്ല . പരമ്പരാഗത കീമോതെറാപ്പി ചികിത്സയിൽ കാൻസർ കോശങ്ങൾക്കൊപ്പം ആരോഗ്യ കോശങ്ങളും നശിപ്പിക്കപ്പെടുന്നതിനാൽ മുടി കൊഴിച്ചിൽ, ഓക്കാനം, ക്ഷീണം, രോഗപ്രതിരോധ ശേഷി കുറയൽ തുടങ്ങിയ കടുത്ത പാർശ്വഫലങ്ങൾ സംഭവിക്കാം.
എന്നാൽ, ഈ പുതിയ ചികിത്സ് സംവിധാനം കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമിടുന്നതിനാൽ കൂടുതൽ സുരക്ഷിതവും ദീർഘകാലത്തേക്ക് ഫലപ്രദവുമാണ്," എന്ന് അപ്ലൈഡ് മെക്കാനിക്സ് & ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ സ്വാതി സുധാകർ പറഞ്ഞു.
ക്യാൻസർ എന്ന പ്രശ്നത്തിന് സാങ്കേതിക പരിഹാരമായ പുതിയചികിത്സ സംവിധാനം, ഭാവിയിലെ കാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.