കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എരൂര്‍ പെരീക്കാട് സനൽ (തമ്പി–43) ആണ് മരിച്ചത്.
മദ്യപാനത്തിന് ഇടയിലുണ്ടായ തർക്കം മൂലമാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ സനലിന്റെ സുഹൃത്തുക്കളിലൊരാളെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഒളിവിലാണ്.ഇന്നു പുലർച്ചെ 2 മണിയോടെ സ്ഥലത്ത് സംഘർഷം നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്.
മുഖം മുഴുവൻ ചെളി നിറഞ്ഞ നിലയിലായിരുന്നു. തോട്ടിൽ ചവിട്ടി താഴ്ത്തിയത് ആണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.