സൂററ്റ്: വിവാഹാഘോഷത്തിനിടെ അരയില്‍ തിരുകിയ മദ്യക്കുപ്പി പൊട്ടി ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം.
ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 22 കാരനായ ഹിമാൻഷു സിംഗാണ് മരിച്ചത്. മീററ്റിലെ സർധാന പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവം പൊലീസിനെ അറിയിക്കാതെ കുടുംബം യുവാവിന്റെ ശവസംസ്‌കാരം നടത്തുകയായിരുന്നുവെന്ന് റൂറല്‍ എസ്പി രാകേഷ് കുമാർ മിശ്ര പറഞ്ഞു.വരന്റെ അയല്‍വാസിയായിരുന്നു ഹിമാൻഷു സിംഗ്. വിവാഹത്തിന് മുന്നോടിയായി ബാച്ച്‌ലർ പാർട്ടി നടത്താൻ മദ്യം കൊണ്ടുവരാൻ ഹിമാൻഷുവിനോട് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരുന്നു. മദ്യകുപ്പിയുമായി വരവേ വീട്ടുകാരെ കണ്ട ഹിമാൻഷു തിടുക്കത്തില്‍ ഇത് അരയില്‍ ഒളിപ്പിക്കുകയായിരുന്നു.
മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് വഴുതി നിലത്തുവീണു. വീഴ്ചയുടെ ആഘാതത്തില്‍ കുപ്പി പൊട്ടി. ചില്ലുകഷ്ണങ്ങള്‍ വയറ്റില്‍ തുളഞ്ഞുകയറി ഹിമാൻഷുവിന് ഗുരുതരമായി പരിക്കേറ്റു. ഗുരുതര രക്തസ്രാവത്തെ തുടർന്ന് യുവാവിനെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാരുണ സംഭവം യുവാവിന്റെ കുടുംബത്തെയും ഗ്രാമത്തെയും ദുഃഖത്തിലാഴ്‌ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.