ബ്രസീല്‍: ലോകത്തിലെ ഏറ്റവും വിലകൂടിയ പശുവായ വിയാറ്റിനയെക്കുറിച്ച് കേട്ടിട്ടുണ്ടോ. ബ്രസീല്‍ സ്വദേശിയായ ഈ പശു പക്ഷേ ഇന്ത്യന്‍ വംശജ കൂടിയാണ്.ഇന്ത്യന്‍ ബ്രീഡ് ആയ നെല്ലൂര്‍ വിഭാഗത്തില്‍ പെട്ട പശുവാണിത്.
റെക്കോഡ് ബ്രേക്കിംഗ് വിലയും, അസാമാന്യ വലിപ്പവും വിയാറ്റിന- 19 നെ വേറിട്ട ഇനമാക്കി മാറ്റുന്നു. അടുത്തിടെ ഒരു ലേലത്തില്‍ 4 മില്യണ്‍ യുഎസ് ഡോളറിന്, അതായത് ഏകദേശം 348 കോടി രൂപയ്ക്കാണ് ഈ പശു വിറ്റുപോയതെന്നോര്ക്കണം. ഗിന്നസ് വേള്‍ഡ് റെക്കോഡ് കൂടിയാണിത്. ഏകദേശം 1,100 കിലോഗ്രാം, അതായത് 2,400 പൗണ്ടില്‍ അധികം തൂക്കമുണ്ട് വിയാറ്റിന -19ന്. നെല്ലൂര്‍ ബ്രീഡിലെ മുതിര്‍ന്ന പശുക്കളുടെ ശരാശരിയേക്കാള്‍ ഇരട്ടി ഭാരമുണ്ട് ഇതിന്. ഈ ശ്രദ്ധേയമായ ഭാരവും, ബില്‍ഡും വിയാറ്റിന -19ന്റെ ജനിതക മികവ് വ്യക്തമാക്കുന്നു.കാര്‍ഷിക മേഖലയില്‍ ഉഴലിനും മറ്റുമാണ് കരുത്തരായ ഇവരെ ഉപയോഗിച്ചിരുന്നത്.്. ഏതു കാലവസ്ഥയുമായും, സാഹചര്യങ്ങളുമായും അതിവേഗം പൊരുത്തപ്പെടുന്ന ഈ ബ്രീഡ്, അതിന്റെ ശക്തിക്ക് മാത്രമല്ല ബുദ്ധികൂര്‍മ്മതയ്ക്കും പേരുകേട്ടതാണ്.
കന്നുകാലി വളര്‍ത്തല്‍ സാങ്കേതികവിദ്യയുടെ അത്യാധുനിക വശമാണ് Viatina-19 പ്രതിനിധീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.