2024 ജൂണ്‍ അഞ്ചിനാണ് ബോയിംഗിന്റെ സ്റ്റാർലൈനറില്‍ മനുഷ്യരെയും വഹിച്ചുള്ള ഐഎസ്‌എസ് യാത്രയുടെ പരീക്ഷണത്തിന്റെ ഭാഗമായി സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്ന് പുറപ്പെട്ടത്.
ജൂണ്‍ ഏഴിന് ബഹിരാകാശ നിലയത്തിലെത്തി 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോർച്ചയും കാരണം മടക്കയാത്ര നീണ്ടു. ഇരുവരെയും മടക്കിയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.ഇടയ്‌ക്കിടെ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ചിത്രങ്ങള്‍ നാസ പുറത്തുവിടാറുണ്ട്. ചിത്രങ്ങള്‍ കാണുമ്പോള്‍ പല തരത്തിലുള്ള സംശയങ്ങളാണ് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ ഉണ്ടാവുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ ഇവർ കമന്റായി സംശയങ്ങള്‍ രേഖപ്പെടുത്താറുമുണ്ട്.
അത്തരത്തിലുള്ള ചില സംശയമാണ് മാസങ്ങളായി ബഹിരാകാശത്ത് താമസിക്കുന്ന ഇവരുടെ ഭക്ഷണം, വ്യായാമം എന്നീ കാര്യങ്ങളെക്കുറിച്ച്. എന്നാല്‍, ഇതിലും കൗതുകകരമായ ഒരു ചോദ്യമാണ് ബഹിരാകാശ യാത്രികർ വസ്‌ത്രം കഴുകാറുണ്ടോ എന്നത്. ഈ സംശയങ്ങള്‍ക്കെല്ലാമുള്ള ഉത്തരം അറിയാം.യഥാർത്ഥത്തില്‍ വസ്‌ത്രങ്ങള്‍ കഴുകുന്നുണ്ടോ?
സുനിത വില്യംസിന്റെ യാത്രയ്‌ക്ക് മുമ്പ് വരെ ഇത്തരമൊരു സംശയം ആരിലും ഉണ്ടായിരുന്നില്ല. കാരണം വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ യാത്രികർ ബഹിരാകാശത്ത് നിന്നിരുന്നുള്ളു. എന്നാല്‍, ഇപ്പോള്‍ സുനിത വില്യംസും ബുച്ച് വില്‍മോറും മാസങ്ങളായി ബഹിരാകാശത്ത് കഴിയുകയാണ്.
വളരെ കുറച്ച് വസ്‌ത്രങ്ങള്‍ മാത്രമായിരിക്കും ഇവരുടെ കൈവശം ഉണ്ടായിരിക്കുക. അവ മുഷിഞ്ഞുകഴിഞ്ഞാല്‍ എങ്ങനെ അലക്കും? ബഹിരാകാശത്തുള്ളവർ വിയർക്കില്ലേ തുടങ്ങിയ സംശയങ്ങളാണ് പലരും ഉയർത്തുന്നത്.
ബഹിരാകാശ യാത്രികർ വസ്‌ത്രങ്ങള്‍ കഴുകാറില്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അതിനുള്ള സൗകര്യം ഉണ്ടെങ്കില്‍ പോലും ആവശ്യത്തിനുള്ള വസ്‌ത്രങ്ങള്‍ കൊണ്ടുപോകാറാണ് പതിവ്. നിലവില്‍ സുനിതയ്‌ക്കും വില്‍മോറിനും അവശ്യമായ വസ്‌ത്രങ്ങള്‍ കാർഗോ റീസപ്ലൈ ദൗത്യങ്ങള്‍ വഴിയാണ് എത്തിച്ച് നല്‍കുന്നത്. ബഹിരാകാശത്ത് വെള്ളം കുറവായതിനാലാണ് ഇവർ വസ്‌ത്രങ്ങള്‍ അവിടെ വച്ച് അലക്കാത്തത്.
വിയർക്കില്ലേ?
ഭൂമിയിലേതുപോലെ അല്ല ബഹിരാകാശ യാത്രികർ ആഴ്‌ചകളോളം ഒരേ വസ്‌ത്രം തന്നെ ധരിക്കുന്നു. ഇതിന് കാരണം ബഹിരാകാശത്ത് പൊടിയില്ല എന്നതാണ്. അതിനാല്‍ വസ്‌ത്രങ്ങളില്‍ അഴുക്ക് പറ്റാറില്ല.
മാത്രമല്ല, അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ നിയന്ത്രിത താപനില കാരണം ഇവർ വിയർക്കാനുള്ള സാദ്ധ്യതയുമില്ല. എന്നാല്‍, ആരോഗ്യം നിലനിർത്തുന്നതിന്റെ ഭാഗമായി രണ്ടുപേരും നല്ല രീതിയില്‍ വ്യായാമം ചെയ്യാറുണ്ട്. ഇങ്ങനെ നിരന്തരം വിയർക്കുമ്പോഴാണ് ഇവരുടെ വസ്‌ത്രങ്ങള്‍ മുഷിയുന്നത്.
ഉപയോഗിച്ച വസ്‌ത്രങ്ങള്‍
പിന്നീട് ധരിക്കാൻ കഴിയാത്തത്രയും മലിനമാകുമ്പോള്‍ മാത്രമാണ് ബഹിരാകാശ യാത്രികർ തന്റെ വസ്‌ത്രങ്ങള്‍ ഉപേക്ഷിക്കുന്നത്. ഇവ കാർഗോ വാഹനങ്ങളില്‍ പാക്ക് ചെയ്‌ത് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയോ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ കത്തിക്കുകയാണ് ചെയ്യുകയാണ് പതിവ്.
സുസ്ഥിരമായ പരിഹാരം
ചൊവ്വയിലും ബഹിരാകാശത്തുമായി മനുഷ്യരെ എത്തിക്കുന്ന നിരവധി ദൗത്യങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ദൗത്യങ്ങളില്‍ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികർ അമിതമായ അളവില്‍ വസ്‌ത്രങ്ങള്‍ കൊണ്ടുപോകുന്നത് ബഹിരാകാശ പേടകത്തിന് അനാവശ്യമായ ഭാരം വർദ്ധിപ്പിക്കും.
അതിനാല്‍, വലിയ അളവില്‍ വെള്ളം ഉപയോഗിക്കാതെ ബഹിരാകാശത്ത് വസ്‌ത്രങ്ങള്‍ കഴുകാനുള്ള മാർഗങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഇതിനായുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും വിവരമുണ്ട്.
എന്നാല്‍, നാസ ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല. ചന്ദ്രനിലും ചൊവ്വയിലും പ്രവർത്തിക്കാൻ കഴിയുന്ന ഒരു വാഷർ - ഡ്രയർ പരീക്ഷണവും ഗവേഷകർ നടത്തുന്നുണ്ട്. യാഥാർത്ഥ്യമായിക്കഴിഞ്ഞാല്‍ ഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും ഈ സാങ്കേതിക വിദ്യ ഗുണം ചെയ്യും.
സുസ്ഥിരമായ പരിഹാരം
2023ല്‍ സാധാരണ വസ്‌ത്രം അലക്കാൻ ഉപയോഗിക്കുന്നതിന്റെ പകുതി മാത്രം വെള്ളം വേണ്ടിവരുന്ന ടൈഡ് ഇൻഫിനിറ്റി എന്ന ഒരു പ്രത്യേക ഡിറ്റർജന്റ് വികസിപ്പിച്ചെടുത്തിരുന്നു. എന്നാല്‍, നാസ ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല.
ചന്ദ്രനിലും ചൊവ്വയിലും പ്രവർത്തിക്കാൻ കഴിയുന്ന ഒരു വാഷർ - ഡ്രയർ പരീക്ഷണവും ഗവേഷകർ നടത്തുന്നുണ്ട്. യാഥാർത്ഥ്യമായിക്കഴിഞ്ഞാല്‍ ഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും ഈ സാങ്കേതിക വിദ്യ ഗുണം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.