വയനാട്ടിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി;

കൽപറ്റ: വയനാട്ടിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ കൂട്ടമുണ്ട എസ്റ്റേറ്റിലാണ് ജഡം കണ്ടത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

ജഡത്തിനു ദിവസങ്ങളുടെ പഴക്കമുണ്ട്. ദുർഗന്ധം വമിച്ചപ്പോൾ പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് കടുവയുടെ ജഡം കണ്ടത്. സ്വഭാവികമായി ചത്തതാണെന്നാണ് പ്രാഥമിക നിഗമനം.
ആനപ്പാറ, കൂട്ടമുണ്ട പ്രദേശങ്ങളിൽ കുറേ മാസങ്ങളായി കടുവകളുടെ സാന്നിധ്യമുണ്ടായിരുന്നു. ആനപ്പാറയിൽ തള്ളക്കടുവയേയും മൂന്നു കുട്ടികളേയും പിടിക്കാൻ കൂടു സ്ഥാപിച്ചിരുന്നു.
എന്നാൽ ഈ കടുവകൾ പിന്നീട് ഇവിടെ നിന്ന് മാറിപ്പോയി. ചെമ്പ്ര വനമേഖലയിൽ കണ്ടിരുന്ന കടുവയാണ് ചത്തതെന്നാണ് നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !