ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് വഴിവിട്ട് പൊലീസില്‍ നിയമനം: സി.ഐ ആയി നിയമിക്കാനുള്ള തീരുമാനം കോടതി ഇടപെടുന്നു,

തിരുവനന്തപുരം: ദേശീയ കായികതാരങ്ങള്‍ വരെ സർക്കാർ ജോലിക്കായി 'മുട്ടിലിഴയു'മ്പോള്‍ കായിക ഇനമായി പോലും കണക്കാക്കാത്ത രണ്ട് ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് ഇൻസ്പെക്ടർ റാങ്കില്‍ സൂപ്പർന്യൂമററി നിയമനം.

ചിത്തരേഷ് നടേശൻ, ഷിനു ചൊവ്വ എന്നിവർക്ക് ആംഡ് പൊലീസ് ബറ്റാലിയനില്‍ ഇൻസ്പെക്ടറുടെ രണ്ട് സൂപ്പർന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച്‌ നിയമനം നല്‍കുമെന്നാണ് മന്ത്രിസഭ തീരുമാനം. ബറ്റാലിയനില്‍ അടുത്തുണ്ടാകുന്ന ആംഡ് പൊലീസ് ഇൻസ്പെക്ടറുടെ രണ്ട് റെഗുലർ ഒഴിവുകളില്‍ നിയമനം ക്രമീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.
ഫുട്ബാള്‍ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്‍റോയും ഉള്‍പ്പെടെ അംഗീകൃത കായിക ഇനങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച ഒട്ടേറെപ്പേര്‍ ജോലി കാത്ത് കഴിയുമ്പോഴാണ് ഈ പിൻവാതില്‍ നിയമനം. കണ്ണൂർ സ്വദേശിയായ ഷിനോ ചൊവ്വ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെ സി.പി.എം നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇദ്ദേഹത്തിന്‍റെ രാഷ്ട്രീയ ബന്ധങ്ങളിലേക്കുള്ള സൂചനയാണ്.

 തങ്ങള്‍ക്ക് അർഹമായ സ്ഥാനക്കയറ്റം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഈ നിയമനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സായുധസേന സബ് ഇൻസ്പെക്ടർമാർ. 

ആംഡ് ബറ്റാലിയന്‍ ഇന്‍സ്പെക്ടര്‍മാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണ് നിയമനം. സ്പോർട്സ് േക്വാട്ട നിയമനത്തിന് പരിഗണിക്കുന്ന ഇനമല്ല ബോഡിബില്‍ഡിങ്ങെന്ന നിയമവും ലംഘിച്ചു. ഇൻസ്പെക്ടര്‍ റാങ്കിലേക്ക് കായികതാരങ്ങളെ നേരിട്ട് നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവും ലംഘിച്ചാണ് ഗെസറ്റഡ് റാങ്കായ ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള നിയമനം. 

ഇവരെ നിയമിക്കാന്‍ വ്യവസ്ഥയില്ലെന്നാണ് ആഭ്യന്തരവകുപ്പ് ആദ്യം അറിയിച്ചത്. എന്നാല്‍, മന്ത്രിസഭ നിര്‍ദേശിച്ചതോടെ പ്രത്യേക കേസായി പരിഗണിച്ച്‌ ചട്ടങ്ങളില്‍ ഇളവ് വരുത്തി നിയമിക്കാമെന്ന് ആഭ്യന്തര സെക്രട്ടറി ഉത്തരവ് തിരുത്തി. കുടുംബ പശ്ചാത്തലം പരിഗണിച്ച്‌ പ്രത്യേക കേസായി പരിഗണിക്കാമെന്ന വിചിത്ര ഉത്തരവോടെയാണ് നിയമനം.

ദക്ഷിണകൊറിയയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ് ചാമ്ബ്യന്‍ഷിപ്പിലെ മിസ്റ്റര്‍ യൂനിവേഴ്സാണ് കൊച്ചി സ്വദേശിയായ ചിത്തരേഷ് നടേശന്‍. ബോഡി ബില്‍ഡിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരനാണ് ഷിനു ചൊവ്വ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !