തിരുവനന്തപുരം:: പ്രഥമ എഴുത്തച്ഛൻ പുരസ്കാരജേതാവും പ്രമുഖ പണ്ഡിതനും ആയിരുന്ന ഡോ. ശൂരനാട്ട് കുഞ്ഞൻപിള്ളയുടെ സ്മരണാർത്ഥം കരമന സഹോദരസമാജം എൻ.എസ്.എസ്. കരയോഗം നൽകുന്ന ആറാമത്തെ സാഹിത്യപുരസ്കാരം പ്രഖ്യാത സാഹിത്യകാരനും വിദ്യാഭ്യാസവിചക്ഷണനുമായ ഡോ. എ.എം. ഉണ്ണികൃഷ്ണന് സമർപ്പിക്കും.
പുരസ്കാരത്തിൽ പ്രശസ്തിപത്രവും , 25,555 രൂപയും പ്രശസ്ത ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻനായർ രൂപകല്പന ചെയ്ത ശില്പവും ഉൾപ്പെടുന്നു.മുൻകാലങ്ങളിൽ ഡോ. എം.ലീലാവതി, ഡോ. ബി.സി. ബാലകൃഷ്ണൻ, എഴുത്തുകാരി സുമംഗല (ലീലാ നമ്പൂതിരിപ്പാട്), ഡോ. എസ്.കെ. വസന്തൻ, ഡോ. എം.ജി.എസ്. നാരായണൻ എന്നിവർക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത് .
ഫെബ്രുവരി 16-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കരമന എൻ.എസ്.എസ്. കരയോഗമന്ദിരത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കുടുംബസംഗമത്തിൽ മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് പുരസ്കാരം സമ്മാനിച്ച് മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ കരയോഗം പ്രസിഡന്റ് എസ്. ഉപേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.
എൻ.എസ്.എസ്. വൈസ് പ്രസിഡന്റ് കൂടിയായ തിരുവനന്തപുര താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കൂടാതെ, കരയോഗം ഈയിടെ ഏറ്റെടുത്ത വജ്രജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും .തുടർന്ന് മാധവൻതമ്പി നൈപുണ്യപുരസ്കാരം ശരണ്യ ശശികുമാറിന് ചടങ്ങിൽ സമ്മാനിക്കും. മോസ്കോയിൽ നടന്ന ദസ്തയേവ്സ്കി ഇന്റർനാഷണൽ ഡ്രാമ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നാടകം അവതരിപ്പിച്ച കെ.എസ്. പ്രവീൺ കുമാർ, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിയിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ മഹിമ ഉണ്ണികൃഷ്ണൻ,
ടെക്സാസ് എ & എം യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ-മെഡിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ പ്രിയങ്ക വസന്തകുമാരി, തിരുനെൽവേലി മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ ആർച്ച ആർ. ഗോപൻ എന്നിവർക്കും ഈ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും.
കരയോഗം സെക്രട്ടറി എ. സതീഷ് കുമാർ സ്വാഗത പ്രസംഗവും, കരയോഗം വൈസ് പ്രസിഡന്റ് പി. ഗോപിനാഥൻ നായർ നന്ദിപ്രസംഗവും നടത്തും. ചടങ്ങിൽ തിരുവനന്തപുരം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കാർത്തികേയൻ നായർ, മേഖലാ കൺവീനർ നടുവത്ത് വിജയൻ, സെക്രട്ടറി വിജു വി. നായർ എന്നിവർ പങ്കെടുക്കും.
കരയോഗം വനിതാസമാജത്തിന്റെ 23-ാമത് വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 15-ാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പൊതുയോഗം സംഘടിപ്പിക്കും. തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ്. വനിതാ യൂണിയൻ പ്രസിഡന്റ് ഈശ്വരി അമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വനിതാസമാജം പ്രസിഡന്റ് എ. മോഹനകുമാരി യോഗത്തിന് നേതൃത്വം നൽകും.
കരമന എൻ എസ് എസ് കോളേജ് മുൻ പ്രിൻസിപ്പാളും കോട്ടയം താലൂക്ക് വനിതാ യൂണിയൻ സെക്രട്ടറിയുമായ ഡോ. പി ജയശ്രീ വിശിഷ്ടാതിഥിആകുന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ് എസ്. ഉപേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തും. വനിതാ യൂണിയൻ സെക്രട്ടറി ലീലാ കരുണാകരൻ, കരയോഗം സെക്രട്ടറി എ. സതീഷ് കുമാർ എന്നിവർ ആശംസകൾ നേർക്കും. വനിതാസമാജം സെക്രട്ടറി പി.എസ്. ഇന്ദിരാഭായിപ്പിള്ളയമ്മ സ്വാഗതവും, വനിതാസമാജം വൈസ് പ്രസിഡന്റ് ലീലാ ചന്ദ്രൻ നന്ദിപ്രസംഗവും നടത്തും.
ശതാബ്ദിക്ഷിതനായ തളിയൽ രാജശേഖരൻപിള്ള, ശ്രീമദ് ഭഗവദ്ഗീത അദ്ധ്യാപിക പത്മകുമാരി, 2023-ലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ ബെസ്റ്റ് ടീച്ചർ അവാർഡ് നേടിയ ഡോ. എം. ശ്രീജിത്ത് എന്നിവരെ ചടങ്ങിൽ അനുമോദിക്കും.
വനിതാസമാജാംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഫ്ലവേഴ്സ് ടോപ് സിങർ സീസൺ 2 വിജയിയായ മാസ്റ്റർ അക്ഷിത് നിർവഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.