കാസർകോഡ്: പിഎസ്.സി. നിയമന ഉത്തരവ് കൈയില്‍ കിട്ടിയപ്പോള്‍ ജയന്തിയ്ക്ക് വയസ് 55. എന്തായാലും 'അഞ്ചുവര്‍ഷം ജോലി ചെയ്യാമല്ലോ' എന്നായിരുന്നു ജയന്തിയുടെ ആദ്യ പ്രതികരണം.
ഭര്‍ത്താവ് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. പേരക്കുട്ടിക്ക് ആറുവയസ്സായപ്പോഴാണ് ജോലി കിട്ടുന്നത്. വനിതശിശുവികസനവകുപ്പിന്റെ പരപ്പ കോളിച്ചാല്‍ കാര്യാലയത്തില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസറായി ജയന്തി ജോലിയില്‍ പ്രവേശിച്ചു.നീലേശ്വരം പട്ടേന പാലക്കുഴി വി.ജെ. നിലയത്തിലെ പി.വി. ജയന്തി അങ്കണവാടി അധ്യാപികയായിരുന്നു. നീലേശ്വരം രാങ്കണ്ടം അങ്കണവാടിയില്‍ 22 വര്‍ഷമായി ജോലിചെയ്യുന്നു. 32-ാം വയസ്സിലാണ് അങ്കണവാടി അധ്യാപികയായി ജോലികിട്ടുന്നത്.
നീലേശ്വരം ബ്ലോക്കില്‍ നടന്ന അഭിമുഖത്തിലൂടെയായിരുന്നു നിയമനം. ജോലിയില്‍ പ്രവേശിച്ച് മൂന്നുവര്‍ഷം കഴിയുന്ന സമയത്ത് പി.എസ്.സി. വിജ്ഞാപനമുണ്ടായിരുന്നു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത ബിരുദമാണ്. എസ്.എസ്.എല്‍.സി. മാത്രം യോഗ്യതയുള്ള ജയന്തിക്ക് 36 വയസ്സിനു മുന്‍പേ അപേക്ഷ അയക്കാനായില്ല.
പിന്നീട് വിജ്ഞാപനമുണ്ടായത് 2019-ലാണ്. 2021-ല്‍ പരീക്ഷ എഴുതി. 2022-ല്‍ റാങ്ക് പട്ടിക വന്നു. പിന്നെയും മൂന്നുവര്‍ഷം കഴിഞ്ഞ് നിയമനവും. എന്നാല്‍ അങ്കണവാടി അധ്യാപികയായി പത്തുവര്‍ഷം സേവനമനുഷ്ഠിച്ചവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകും. പ്രായം 50-ല്‍ താഴെയായിരിക്കണം. ഈ ആനുകൂല്യമാണ് ജയന്തിക്ക് തുണയായത്. യക്ഷഗാന കലാകാരനായ ഗോപാലകൃഷ്ണന്റെയും ശ്രീദേവിയുടെയും മകളാണ് ജയന്തി. ഭര്‍ത്താവ് എന്‍.വി. വിജയന് ആരോഗ്യവകുപ്പില്നിന്നാണ് വിരമിച്ചത്. മക്കള്‍: വിജിത, ജ്യുതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.