തുശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു. തൃശൂര്‍ വിയ്യൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയില്‍ വെച്ച് മരിച്ചത്. രാമവര്‍മ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം.
തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തല വെച്ച് കിടന്ന വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അധ്യാപകരും സഹപാഠികളും ചേര്‍ന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു അതേസമയം അസ്വഭാവിക മരണത്തില്‍ വിയ്യൂർ പൊലീസ് കേസെടുത്തു. ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കുട്ടി പെട്ടെന്ന് മരിക്കാൻ ഇടയായ സംഭവത്തില്‍ അസ്വാഭാവികതയുണ്ട്. കുട്ടിക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഉച്ചക്ക് രണ്ടുമണിവരെ കുട്ടി ക്ലാസ് മുറിയില്‍ സജീവമായിരുന്നതായി അധ്യാപകർ പറഞ്ഞു. തലവേദന എന്നു പറഞ്ഞു ഡെസ്കില്‍ തലവെച്ചു മയങ്ങിയ കുട്ടിക്ക് 2.30 ഓടെയാണ് അനക്കം ഇല്ലാതായത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്കൂളില്‍ വച്ച് തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തലവെച്ച് കിടന്നു, വിളിച്ചപ്പോള്‍ അനക്കമില്ല; തൃശൂരില്‍ വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ ദാരുണാന്ത്യം,
0
ചൊവ്വാഴ്ച, ഫെബ്രുവരി 04, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.