അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 271-ാമത് സീരീസ് നറുക്കെടുപ്പില്‍ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം (59 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി.
ഷാര്‍ജയില്‍ താമസിക്കുന്ന ആഷിഖ് പടിൻഹാരത്ത് ആണ് ഇത്തവണത്തെ ഭാഗ്യശാലി. ഇദ്ദേഹം വാങ്ങിയ 456808 എന്ന നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.ജനുവരി 29നാണ് ആഷിഖ് സമ്മാനാര്‍ഹായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഓഫര്‍ വഴി വാങ്ങിയതാണ് ഈ ടിക്കറ്റ്. രണ്ട് ടിക്കറ്റ് വാങ്ങിയപ്പോള്‍ സൗജന്യമായി ലഭിച്ച ടിക്കറ്റാണ് ആഷിഖിന് നറുക്കെടുപ്പില്‍ ഗ്രാൻഡ് പ്രൈസ് നേടിക്കൊടുത്തത്.
കഴിഞ്ഞ മാസത്തെ നറുക്കെടുപ്പ് വിജയിയായ മനു ആണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്ത്. കഴിഞ്ഞ തവണയും മലയാളിയാണ് ഗ്രാന്‍ഡ് പ്രൈസ് നേടിയത്.നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ സമ്മാന വിവരം അറിയിക്കുന്നതിനായി ആഷിഖിനെ വിളിച്ചു. സമ്മാനം ലഭിച്ച വിവരം അറിഞ്ഞ അദ്ദേഹം സന്തോഷം പങ്കുവെച്ചു. 20 വര്‍ഷങ്ങളായി ഷാര്‍ജയില്‍ താമസിക്കുകയാണെന്ന് പറഞ്ഞ ആഷിഖ് വിജയിച്ച ടിക്കറ്റ് ഒറ്റയ്ക്കാണ് വാങ്ങിയതെന്നും കൂട്ടിച്ചേര്‍ത്തു.
താൻ കേരളത്തില്‍ നിന്നാണെന്നും ഇദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ബിഎംഡബ്ല്യൂ എം440ഐ സീരീസ് 27 കാര്‍ നേടിയത് യുഎഇ പൗരനായ മുഹമ്മദ് അല്‍ സറൂണിയാണ്. 018134 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.