ലഖ്നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കാനായി ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേല്‍ വാങ്‌ചുക്ക് എത്തി.
ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജാവിനെ ഊഷ്മളമായി സ്വീകരിച്ചു.മുഖ്യമന്ത്രി രാജാവിന് പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്. ഭൂട്ടാൻ രാജാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആശംസകള്‍ നേർന്നു. ഇന്ത്യൻ പാരമ്പര്യത്തിന് അനുസൃതമായി, കലാകാരന്മാർ സാംസ്കാരിക പരിപാടികളോടെ രാജാവിനെ സ്വീകരിച്ചു. ചൊവ്വാഴ്ച, ഭൂട്ടാൻ രാജാവ് പ്രയാഗ് രാജ് മഹാകുംഭം സന്ദർശിക്കും. ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്യുകയും പുണ്യസ്ഥലത്ത് ദർശനവും പൂജയും നടത്തുകയും ചെയ്യും.മേയർ സുഷമ ഖാർക്‌വാള്‍, പ്രിൻസിപ്പല്‍ സെക്രട്ടറി (ആഭ്യന്തരം) സഞ്ജയ് പ്രസാദ്, ഡിജിപി പ്രശാന്ത് കുമാർ, ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് വിശാഖ് ജി എന്നിവരും രാജാവിനെ സ്വീകരിക്കാനെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.