തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍.
ക്ഷേമ പെൻഷൻ വര്‍ധനയില്‍ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും കെ എൻ ബാലഗോപാല്‍ പറഞ്ഞു. നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും ബജറ്റിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തില്‍ മാധ്യമങ്ങളെ ധനമന്ത്രി അറിയിച്ചു.കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികള്‍ ആലോചനയിലെന്നും കെ എൻ ബാലഗോപാല്‍ പറഞ്ഞു. റോഡിന് ടോള്‍ അടക്കം പല ശുപാർശകളും ചർച്ചയിലുണ്ട്. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനില്‍ക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ സേവന നിരക്കുകളില്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റിലും വര്‍ദ്ധനവിന് സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.