തൃശൂർ: പുന്നയൂർക്കുളം നാക്കോലയില്‍ ഷാപ്പില്‍ നിന്ന് കള്ള് കുടിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് പേർ വടക്കേക്കാട് സിഎച്ച്‌സിയിലും, തുടർന്ന് തൃശൂർ മെഡിക്കല്‍ കോളേജിലും ചികിത്സ തേടി
അണ്ടത്തോട് തറയില്‍ ശാലോം(36), അണ്ടത്തോട് കാട്ടിലകത്ത് മനീഷ് (36) എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശനിയാഴ്‌ചയാണ് സംഭവം. ഷാപ്പില്‍ നിന്ന് കള്ള് കുടിച്ചതിന് ശേഷമാണ് ഇവർക്ക് കലശലായ ചർദ്ദിയും തലചുറ്റലും അനുഭവപ്പെട്ടതെന്ന് പറയുന്നു.ചാവക്കാട് എക്സൈസ് ഇൻസ്പെക്‌ടർ റിന്റോയുടെ നേതൃത്വത്തില്‍ എക്സൈസ് സംഘവും, ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഷാപ്പ് താത്ക്കാലികമായി അടച്ചിടാൻ നിർദ്ദേശം നല്‍കി.ഷാപ്പില്‍ നിന്ന് കള്ള് കുടിച്ചതിന് പിന്നാലെ കലശലായ ഛര്‍ദ്ദിയും തലചുറ്റലും; രണ്ട് പേര്‍ ആശുപത്രിയില്‍,
0
ഞായറാഴ്ച, ഫെബ്രുവരി 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.