കണ്ണൂർ: പൗരത്വ നിയമ ഭേദഗതി, പലസ്തീൻ തുടങ്ങിയ വിഷയങ്ങളിലെ പാർട്ടി സമീപനം ന്യൂനപക്ഷ പ്രീണനം എന്ന് തെറ്റിദ്ധരിക്കപ്പെട്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോർട്ട്.
പ്രാദേശിക തലത്തില്‍ ബിജെപിയുടെ വളർച്ച ചെറുക്കണം എന്നും പരിസ്ഥിതി വിഷയങ്ങളില്‍ ഉള്‍പ്പെടെ ജനപക്ഷത്ത് നിന്ന് ജാഗ്രതയോടെ ഇടപെടണമെന്നും റിപ്പോർട്ടിലുണ്ട്. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പി.പി.ദിവ്യക്കും വിമർശനമുണ്ട്. ദിവ്യയുടെ നടപടി അനുചിതമായെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അഭിപ്രായമുണ്ടായി.പൊതു ചർച്ച ഇന്ന് തുടരും. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സമ്മേളനത്തില്‍ ഉടനീളം പങ്കെടുക്കുന്നുണ്ട്. പുതിയ ജില്ലാ കമ്മിറ്റിയെ നാളെ തെരഞ്ഞെടുക്കും. എം.വി.ജയരാജൻ സെക്രട്ടറി സ്ഥാനത്ത് തുടർന്നേക്കും. മാറ്റമുണ്ടെങ്കില്‍ ടി.വി.രാജേഷിന്‍റെ പേരിനാണ് മുൻതൂക്കം.
അതേസമയം, കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് സിപിഎമ്മിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുളള കണ്ണൂരില്‍ 566 പേരാണ് സമ്മേളന പ്രതിനിധികള്‍. ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, പി.പി.ദിവ്യക്കെതിരായ കേസും നടപടിയും, പി.ജയരാജനെതിരെ പാർട്ടി വിട്ട മനു തോമസ് ഉന്നയിച്ച ആരോപണങ്ങള്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വാധീന കേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ച തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചർച്ചയാകുമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.