റിയാദ്: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യസുരക്ഷ മുൻനിർത്തിയും റിയാദ് നഗരത്തില്‍ മുനിസിപ്പാലിറ്റി നടത്തിവരുന്ന പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ നടത്തിയ മൂന്ന് പ്രമുഖ റസ്റ്റോറൻറുകള്‍ ഉള്‍പ്പടെ 29 സ്ഥാപനങ്ങള്‍ റിയാദില്‍ അടച്ചുപൂട്ടി.
അനധികൃതമായി ജോലി ചെയ്ത 23 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. സൗദി തലസ്ഥാന നഗരത്തിലെ ന്യൂ മൻഫുഅ, ദീര, ഊദ്, മർഖബ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പാചകം ചെയ്ത 121 കിലോ ഉപയോഗശൂന്യമായ ഭക്ഷണവിഭവങ്ങളും അനധികൃതമായും വൃത്തിഹീനമായ അന്തരീക്ഷത്തിലും സൂക്ഷിച്ച 4500 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും പിടികൂടി.വിവിധയിനം നട്സുകള്‍ വില്‍ക്കുന്ന രണ്ടു സ്റ്റാളുകള്‍, നാല് മൊബൈല്‍ ഫോണ്‍ മെയിൻറനൻസ് കൗണ്ടറുകള്‍, രണ്ട് തുണിക്കടകള്‍, 53 പഴം പച്ചക്കറി സ്റ്റാളുകള്‍ എന്നിവ നീക്കം ചെയ്തു. റിയാദ് മേഖല ഡെപ്യൂട്ടി അമീറി്ന്റെ മേല്നോട്ടത്തിൻ കീഴില്‍ റിയാദ് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ജോയിൻ്റ് ഓപ്പറേഷൻസ് ടീമാണ് പരിശോധന നടത്തിയത്. ബന്ധപ്പെട്ട വിവിധ അതോറിറ്റികളുടെ സഹകരണവുമുണ്ടായി. സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും ഔദ്യോഗിക രേഖകളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി.റെസ്റ്റോറന്റുകളിലടക്കം കര്‍ശന പരിശോധന, 121 കിലോ പഴകിയ ഭക്ഷണം പിടികൂടി; 29 സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീണു
0
വ്യാഴാഴ്ച, ഫെബ്രുവരി 20, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.