കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുള്‍ ഇസ്‌ലാം ജയില്‍ മാറ്റം ആവശ്യപ്പെട്ട് നല്‍കിയ ഹർജി നാല് മാസത്തിന് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
ജസ്റ്റിസ് മാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. വധശിക്ഷയ്ക്ക് എതിരെ അമീറുള്‍ ഇസ്‌ലാം നല്‍കിയ അപ്പീല്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ അപ്പീലില്‍ തീരുമാനം ഉണ്ടാക്കുന്നത് വരെ ജയില്‍ മാറ്റം സംബന്ധിച്ച ഹർജിയില്‍ തീരുമാനം എടുക്കരുത് എന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഇത് അംഗീകരിച്ചാണ് കോടതി കേസ് മാറ്റിയത്. കേസില്‍ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രൻ നാഥ്, സ്റ്റാൻഡിംഗ് കൌണ്‍സല്‍ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. അതെസമയം അമീറുള്‍ ഇസ്ലാമിൻ്റെ ജയില്‍ മാറ്റ ഹർജി ഫയല്‍ ചെയ്ത അഭിഭാഷകൻ വക്കാലത്ത് ഒഴിയുന്നതായി സുപ്രീം കോടതിയെ അറിയിച്ചു അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് വക്കാലത്ത് ഒഴിഞ്ഞത്.വധശിക്ഷയ്ക്കെതിരെ അമറുള്‍ ഇസ്ലാമിനായി മറ്റൊരു സംഘടന ഹർജി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞത്.പെരുമ്പാവൂര്‍ നിയമവിദ്യാര്‍ത്ഥിനി കൊലപാതകം; ജയില്‍മാറ്റം ആവശ്യപ്പെട്ട അമീറുള്‍ ഇസ്‌ലാമിന്റെ ഹര്‍ജി മാറ്റി സുപ്രീംകോടതി
0
വ്യാഴാഴ്ച, ഫെബ്രുവരി 20, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.