കാലിഫോർണിയ: എട്ട് മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് നാസയുടെ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്.
കഴിഞ്ഞ വർഷം ജൂണ്‍ മാസം മുതല്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ സീറോ ഗ്രാവിറ്റിയില്‍ കഴിയുന്ന ഇരുവർക്കും ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ പലതരത്തിലുള്ള ശാരീരിക വെല്ലുവിളികള്‍ നേരിടേണ്ടിവരും. ഉദാഹരണത്തിന് ഒരു ചെറിയ പെൻസില്‍ പോലും ഇവർക്ക് ഉയർത്താൻ ബുദ്ധിമുട്ടായിരിക്കും. 2024 ജൂണ്‍ അഞ്ചിനാണ് എട്ട് ദിവസത്തെ ദൗത്യത്തിനായി സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാല്‍, ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ കാരണം ഇരുവർക്കും ഭൂമിയിലേക്ക് പ്രതീക്ഷിച്ച ദിവസം മടങ്ങിയെത്താനായില്ല. ഇതോടെ ഐഎസ്‌എസില്‍ കുടുങ്ങിയ ഇരുവരും മാർച്ച് 19ന് സ്‌പേസ് എക്‌സിന്റെ ഡ്രൈഗണ്‍ ക്യാപ്‌സൂളില്‍ ഭൂമിയിലെത്തും.
ഇരുവർക്കും ഭൂമിയുടെ ഗ്രാവിറ്റിയുമായി പൊരുത്തപ്പെടാൻ ഏറെ സമയം വേണ്ടിവരും. ധാരാളം അസ്വസ്ഥതകളും നേരിടേണ്ടി വരും. ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് ബുച്ച് വില്‍മോർ വിവരിക്കുന്നു.
സുനിതയെയും ബുച്ച് വില്‍മോറിനെയും മടക്കിക്കൊണ്ടുവരാനുള്ള ദൗത്യത്തിനായുള്ള ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് പേടകം മാർച്ച് 12ന് വിക്ഷേപിക്കും. ഒരാഴ്‌ചയ്‌ക്ക് ശേഷം മാർച്ച് 19ന് നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സുനിതയും ബുച്ചും ഭൂമിയിലെത്തും.
നിലവില്‍ സ്‌പേസ് സ്റ്റേഷന്റെ കമാൻഡറായ സുനിത വില്യംസ് ക്രൂ - 10 ദൗത്യത്തില്‍ വരുന്ന പുതിയ കമാൻഡർക്ക് ചുമതല കൈമാറിയ ശേഷമാണ് ഡ്രാഗണ്‍ ക്യാപ്‌സൂളില്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.