തിരികെ വിടാന്‍ കഴിയാത്ത സാഹചര്യത്തല്‍ കടല്‍ത്തീരത്ത് അടിഞ്ഞ 90 ലധികം കൊലയാളി തിമിംഗലങ്ങളെ കൊല്ലാന്‍ തീരുമാനമെടുത്ത് ഓസ്ട്രേലിയയിലെ ടാന്‍സ്മാനിയന്‍ സര്‍ക്കാര്‍.
പരുക്കന്‍ കടല്‍സാഹചര്യങ്ങള്‍ മൂലം ഇവയെ കടലിലേക്ക് തിരിച്ചയയ്ക്കാൻ സാധ്യമാകാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്ത് ആര്‍തര്‍ നദിക്ക് സമീപം 150-ലധികം തിമിംഗലങ്ങളാണ് തീരത്ത് കുടുങ്ങിയത്.ബുധനാഴ്ച രാവിലെ വരെ ഇവയില്‍ 90 എണ്ണത്തിന് മാത്രമാണ് ജീവന് നിലനിര്‍ത്താന്‍ കഴിഞ്ഞത്. രണ്ടെണ്ണത്തെ രക്ഷാപ്രവര്‍ത്തകര്‍ തിരികെ കടലിലേക്ക് അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റും കടല്‍ക്ഷോഭവും കാരണം അവയും തീരത്തേക്ക് തിരിച്ചെത്തുകയായിരുന്നു. തിമിംഗലങ്ങള്‍ കടല്‍ത്തീരത്ത് പരന്നുകിടക്കുന്നതായി ആകാശ ചിത്രങ്ങള്‍ കാണിച്ചു, ചിലത് പകുതി മണലില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മറ്റുള്ളവ പാറക്കെട്ടുകള്‍ക്ക് സമീപം ആഴം കുറഞ്ഞ വെള്ളത്തില്‍ കുടുങ്ങി.
ടാസ്മാനിയയില്‍ ഇത്രയധികം കൊലയാളി തിമിംഗലങ്ങള്‍ കുടുങ്ങിയത് ഇതിന് മുമ്പ് 50 വര്‍ഷം പുറകില്‍ 1974 ജൂണില്‍ ആയിരുന്നു. ദ്വീപിന്റെ വടക്കന്‍ തീരത്തുള്ള ബ്ലാക്ക് റിവര്‍ ബീച്ചില്‍ 160 മുതല്‍ 170 വരെ എണ്ണമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ സംഭവവികാസത്തില്‍ മൃഗങ്ങളുടെ കഷ്ടപ്പാടുകള്‍ കുറയ്ക്കുന്നതിന് ദയാവധം ചെയ്യാനുള്ള തീരുമാനമെടുത്തതായി അധികൃതര്‍ പറഞ്ഞു. അടുത്തിടെ തീരത്ത് കുടുങ്ങിയ തിമിംഗലങ്ങളെ കൂടുതല്‍ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റാന്‍ യന്ത്രസാമഗ്രികള്‍ ഉപയോഗിക്കേണ്ടി വന്നിരുന്നു.തിമിംഗലങ്ങള്‍ സാധാരണഗതിയില്‍ 500 കിലോഗ്രാം മുതല്‍ മൂന്ന് ടണ്‍ വരെ ഭാരമുള്ള തിമിംഗലങ്ങള്‍ വലുതായതിനാല്‍ വിട്ടുനില്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പും നല്‍കിയിരുന്നു. തിമിംഗലങ്ങള്‍ ടാസ്മാനിയയിലെ ഒരു സംരക്ഷിത ഇനമായതിനാല്‍ ശവശരീരത്തില്‍ തൊടുന്നത് പോലും കുറ്റകരമാണ്.
മൃഗങ്ങളുടെ പെരുമാറ്റ വിദഗ്ധരും സമുദ്ര ശാസ്ത്രജ്ഞരും പറയുന്നത് കടല്‍ത്തീരത്ത് തിമിംഗലങ്ങളുടെ അതിജീവന നിരക്ക് കുറവാണെന്നും ഏകദേശം ആറ് മണിക്കൂര്‍ മാത്രമേ അവയ്ക്ക് കരയില്‍ നിലനില്ക്കാന് കഴിയൂ എന്നുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.