പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊലക്കേസ് പ്രതി പതിമൂന്നുകാരിയെ അമ്മയെ സഹായത്തോടെ പീഡിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് അമ്മയെയും ആണ് സുഹൃത്തിനെയും പൊലീസ് മംഗലാപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു.
റാന്നി സ്വദേശി ജയ്മോഹനും പെണ്‍കുട്ടിയുടെ അമ്മയുമാണ് അറസ്റ്റിലായത്.തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് പെണ്‍കുട്ടിയും അമ്മയുമെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ കാമുകനാണ് പത്തനംതിട്ട റാന്നി സ്വദേശിയായ ജയ്മോഹന്‍. ജയ്മോഹന്‍ ജയിലിലായ സമയത്ത് പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരനെ പരിചയപ്പെടുന്നത്.
ആ ബന്ധമാണ് യുവതിയുമായുള്ള സൗഹൃദത്തിലേക്ക് എത്തിയത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. അതിന്റെ അടിസ്ഥാനത്തില്‍ ജയ്മോന് അമ്മയെയും മകളെയും ഒരുദിവസം പത്തനംതിട്ടയിലേക്ക് വിളിച്ചുവരുത്തി. അവിടെ ഒരു ലോഡ്ജില്‍ മുറിയെടുത്ത ശേഷം അമ്മയുടെ കണ്മുന്നില്വച്ച് ജയ്മോഹന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് മൊഴി.
തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടി വിവരം സ്കൂള്‍ അധ്യാപകരെ അറിയിച്ചു. തുടര്‍ന്ന് പതിമൂന്നുകാരി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് മുമ്പാകെ മൊഴി നല്‍കുകയായിരുന്നു. പത്തനംതിട്ട പരിധിയില്‍ സംഭവം നടന്നതിനാല്‍ കേസ് പത്തനംതിട്ട പൊലീസിന് കൈമാറി. കേസ് എടുത്തതിന് പിന്നാലെ ജയ്മോഹനും പെണ്‍കുട്ടിയുടെ അമ്മയും സംസ്ഥാനം വിട്ടിരുന്നു.മംഗാലാപുരത്തുനിന്നാണ് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. പത്തനംതിട്ടയിലെത്തിച്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.