മമ്മൂട്ടിയുടെ എക്കാലത്തേയും വലിയ ഹിറ്റ് ചിത്രമായ ~ഒരു വടക്കൻ വീരഗാഥ റീ റിലീസ് ചെയ്തിരുന്നു. പഴയ സിനിമുകള്‍ റി റിലീസ് ചെയ്യുന്ന ട്രെൻഡിലാണ് മലയാള സിനിമാ ലോകമിപ്പോള്‍.
മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും കുറച്ച് സിനിമകള്‍ ഈയിടെ റീ റിലീസ് ചെയ്തിരുന്നു. ചില സിനിമകള്‍ തിയറ്ററില്‍ ആളെ കേറ്റിയപ്പോല്‍ ചിലത് വന്നതും പോയതും ഒരുപോലെയായിരുന്നു. ഇപ്പോള്‍ റിലീസ് ചെയ്ത വടക്കൻ വീരഗാഥയെ കുറിച്ച് സംസാരിക്കുകയാണ് സിനിമാ താരം ദേവൻ.അതോടൊപ്പം ഈയടുത്ത് റീ റിലീസ് ചെയ്ത മോഹൻലാല്‍ ചിത്രങ്ങള്‍ക്ക് വേണ്ടത്ര സ്വീകാര്യത കിട്ടിയില്ലെന്നും എന്നാല്‍ വടക്കൻ വീരഗാഥക്ക് അങ്ങനെ സംഭവിക്കില്ലെന്നും അത് തിയറ്ററില്‍ നിന്ന് കാണാൻ ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ കേരളത്തിലുണ്ടെന്നും ദേവൻ കൂട്ടിച്ചേർത്തു.
പുതിയ തലമുറയിലെ ഒരുപാട് ആളുകള്‍ വടക്കൻ വീരഗാഥ തിയറ്ററില്‍ നിന്ന് കാണാൻ ആഗ്രഹിക്കുന്നുണ്ട്. അന്നത്തെ തലമുറയിലെ പലരും ആ സിനിമ തിയറ്ററില്‍ നിന്ന് കണ്ടിട്ടുമുണ്ട്.
പക്ഷേ, ഇപ്പോഴത്തെ ആളുകള്‍ക്ക് അതൊക്കെ ടി.വിയില്‍ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളൂ. സിനിമയെ സീരിയസായി കാണുന്നവർക്ക് ഒരു പാഠപുസ്‌തകമായി കാണാവുന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥ.
മോഹൻലാലിന്റെ ചില പടങ്ങള്‍ ഈയടുത്ത് റീ റിലീസ് ചെയ്തിട്ടും വലിയ സ്വീകാര്യത ലഭിച്ചില്ല. പക്ഷേ, ഈ പടത്തിന് അത് കിട്ടും. ഈ സിനിമയില്‍ എം.ടിയുടെ സ്ക്രിപ്റ്റും മമ്മൂട്ടിയുടെ അഭിനയവും അത്രക്ക് ഗംഭീരമാണ്. പക്ഷേ, എം.ടിയുടെ തിരകഥയേക്കാള്‍ ഞാൻ മാർക്ക് കൊടുക്കുക ഹരിഹരൻ എന്ന സംവിധായകനാണ്.അദ്ദേഹമില്ലെങ്കില്‍ ആ സിനിമ ഉണ്ടാവില്ല. എം.ടി. എഴുതിയത് മമ്മൂട്ടിയിലൂടെ പ്രേക്ഷകരിലേക്കെത്തിയത് ഹരിഹരൻ എന്ന സംവിധായകനിലൂടെ മാത്രമേ സാധിക്കൂ,' ദേവൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.