മുംബൈ : പൂനെയില്‍ ബംഗ്ലാദേശി – റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുടെ കടകളും, വീടുകളും,അനധികൃത മദ്രസകളും പൊളിച്ചു നീക്കി മഹാരാഷ്‌ട്ര സർക്കാർ
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബുള്‍ഡോസർ നടപടിയില്‍ സർക്കാർ തിരികെ പിടിച്ചത് 900 ഏക്കർ ഭൂമിയാണ്. പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡ് പ്രദേശത്താണ് ഒഴിപ്പിക്കല്‍ നടന്നത് . 5000 അനധികൃത മസറുകള്‍, സ്ക്രാപ്പ് കടകള്‍, 27 അനധികൃത മസ്ജിദുകള്‍, ഫാക്ടറികള്‍ എന്നിവ പൊളിച്ചുമാറ്റി.ബുള്‍ഡോസർ നടപടി നിർത്തലാക്കാൻ ഹൈക്കോടതിയില്‍ 30 ഹർജികള്‍ സമർപ്പിച്ചെങ്കിലും അവയെല്ലാം തള്ളിയിരുന്നു. അഡീഷണല്‍ മുനിസിപ്പല്‍ കമ്മീഷണർ പ്രദീപ് ജംഭലേ പാട്ടീല്‍, ഡെപ്യൂട്ടി കമ്മീഷണർ മനോജ് ലോങ്കർ എന്നിവർ മേല്‍നോട്ടം വഹിച്ചു. അഡീഷണല്‍ പോലീസ് കമ്മീഷണർ വസന്ത് പർദേശി, ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ സ്വപന ഗോർ, ഡോ. ശിവാജി പവാർ, സന്ദീപ് ഡോയിഫോഡ്, വിവേക് പാട്ടീല്‍ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു നടപടി.600 പോലീസ് ഉദ്യോഗസ്ഥരും 180 മഹാരാഷ്‌ട്ര സുരക്ഷാ സേനാംഗങ്ങളും നിരവധി ജീവനക്കാരും ഓപ്പറേഷനില്‍ പങ്കെടുത്തു. 16 എക്‌സ്‌കവേറ്ററുകള്‍, 8 ജെസിബികള്‍, 1 ക്രെയിൻ, 4 കട്ടറുകള്‍ എന്നിവയുള്‍പ്പെടെ കനത്ത യന്ത്രസാമഗ്രികളും എത്തിച്ചിരുന്നു.
മഹാരാഷ്‌ട്ര മലിനീകരണ നിയന്ത്രണ ബോർഡും (എംപിസിബി) പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പല്‍ കോർപ്പറേഷനും (പിസിഎംസി) നിരവധി മുന്നറിയിപ്പുകളും നോട്ടീസുകളും നല്‍കിയിട്ടും, കൈയ്യേറ്റം ഒഴിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല . എന്നാല്‍ ഫഡ്നാവിസ് സർക്കാർ ഈ കൈയ്യേറ്റം ഒഴിപ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അനധികൃത ബിസിനസുകള്‍ , വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികള്‍ എന്നിവ മൂലം പ്രദേശം നിയമവിരുദ്ധ മേഖലയായി മാറിയിരുന്നു.
പ്രദേശത്ത് പ്രതിവർഷം കുറഞ്ഞത് 8-10 തീപിടുത്ത സംഭവങ്ങളെങ്കിലും സംഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ബംഗ്ലാദേശികളും റോഹിംഗ്യൻ അനധികൃത കുടിയേറ്റക്കാരും ഇവിടെ അനധികൃത ബിസിനസുകളും നടത്തിയിരുന്നു .ഭൂമി കൈയേറ്റം, ഗതാഗതക്കുരുക്ക്, വർഗീയ സംഘർഷങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വർദ്ധിച്ചുവരുന്നതായും പ്രാദേശിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. അനധികൃത കുടിയേറ്റ കേന്ദ്രങ്ങള്‍ “ലാൻഡ് ജിഹാദ്” പോലുള്ള ക്രിമിനല്‍ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരുന്നു
ഹിന്ദു ഘോഷയാത്രകള്‍ക്ക് നേരെയുണ്ടായ കല്ലെറിയലും ഇന്ത്യൻ മുജാഹിദീന്റെ യാസിൻ ഭട്കല്‍ പോലുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ള വ്യക്തികള്‍ക്ക് അഭയം നല്‍കിയ സംഭവങ്ങളും സുരക്ഷാ ആശങ്കകള്‍ കൂടുതല്‍ വഷളാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.