ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ അടുത്തിടെയുണ്ടായ തിക്കിലും തിരക്കിലും 200ലധികം പേര് മരിച്ചുവെന്നും തിരക്ക് നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.
200 പേര് മരിച്ചതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് ജസ്റ്റിസുമാരായ ബി ആര് ഗവായി, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹര്ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. റെയില്‍വെ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ടതിന്റെ നിരവധി വീഡിയോകള്‍ എക്സില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും അവിടെ ഉണ്ടായിരുന്ന സാക്ഷികള്‍ക്ക് റെയില്‍വെ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അഭിഭാഷകന് വാദിച്ചു. അവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് പറഞ്ഞു.ബന്ധപ്പെട്ട അധികാരികള്‍ വിഷയം അവഗണിക്കുകയാണെന്ന് ഹര്ജിക്കാരന് വിശ്വസിക്കുന്നുണ്ടോ എന്ന് ബെഞ്ച് ചോദിച്ചു. ദേശീയ ദുരന്ത നിവാരണ നിയമവും ജനക്കൂട്ട നിയന്ത്രണത്തിനുള്ള പ്രസക്തമായ നിയമങ്ങളും ശരിയായി നടപ്പിലാക്കുന്നതിനാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് അഭിഭാഷകന് പറഞ്ഞു. ഹര്‍ജി തള്ളിയ ബെഞ്ച് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി. ഫെബ്രുവരി 15ന് ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 18 പേര് മരിച്ചു. മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിലേയ്ക്കുള്ള ട്രെയിനുകളില്‍ കയറാന്‍ കാത്തുനിന്ന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് തിരക്കിനു കാരണമായത്.ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലെ തിരക്ക്; 200 പേര് മരിച്ചതിന് തെളിവുണ്ടോ? ഹര്‍ജി തള്ളി സുപ്രീംകോടതി
0
വെള്ളിയാഴ്ച, ഫെബ്രുവരി 28, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.