ഗൂഡല്ലൂർ: കേരള - തമിഴ്നാട് അതിർത്തിയില്‍ കമ്പിപ്പാലത്ത് പുലിയെ ബെെക്കിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പുലിയും ബെെക്ക് യാത്രക്കാരനും റോഡില്‍ വീണു.
പുലി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോധം പോയി കുറച്ച് നേരം റോഡില്‍ കിടന്ന പുലി പിന്നീട് കാട്ടിലേക്ക് ഓടിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ബെെക്ക് യാത്രക്കാരനായ ഗൂഡല്ലൂർ സ്വദേശി രാജൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാജനെ നാട്ടുകാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ട് മണിയോടെയാണ് ബെെക്ക് പുലിയെ ഇടിച്ചത്. ബെെക്ക് ഇടിച്ച് ബോധം പോയ പുലി റോഡില്‍ കിടക്കവെ മറ്റൊരു വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകർത്തിയത്. ഇവർ ഫോറസ്റ്റ് ഓഫീസ് വിളിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.ആരുടെ ഭാഗ്യം: റോഡു മുറിച്ചുകടക്കവെ പുലിയെ ബൈക്കിടിച്ചുവീഴ്ത്തി; പുലിയുടെ ബോധം പോയി, പിന്നെ സംഭവിച്ചത് ,
0
വെള്ളിയാഴ്ച, ഫെബ്രുവരി 28, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.