എടപ്പാൾ, കുറ്റിപ്പാല: വേദപുരം ശിവക്ഷേത്രത്തിൽ 2025 ഫെബ്രുവരി 26-ന് മഹാശിവരാത്രി മഹോത്സവം ഭക്തിപൂർവ്വം ആഘോഷിക്കും.
ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ വിവിധ പൂജകളും യജ്ഞങ്ങളും ഭക്തജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. മഹോത്സവത്തിന്റെ ഭാഗമായി ഋഗ്വേദമന്ത്രധാര ഫെബ്രുവരി 17 മുതൽ 22 വരെ, 5 ദിവസവും രാവിലെ 5.30 മുതൽ 7.30 വരെ ഋഗ്വേദമന്ത്രധാര ആചരിക്കും. ശ്രീ ശങ്കരനാരായണൻ നമ്പൂതിരിയാണ് കാർമികത്വം വഹിക്കുക . ഇതിനായി ഭക്തർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു .ശിവരാത്രിയോടനുബന്ധിച് വിവിധ പൂജകളും ഹോമങ്ങളും ഭക്തർക്കായി ക്ഷേത്രത്തിൽ നടത്തപ്പെടും . പുലർച്ചെ 3.30-ന് നടതുറക്കലോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. അതിനുശേഷം 4.00-ന് ഗണപതിഹോമവും 6.00-ന് ഉദയാസ്തമന അഖണ്ഡനാമജപവും നടക്കും. 10.30-ന് പന്തീരടിപൂജയും ഉച്ചയ്ക്ക് 12.00-ന് ഉച്ചപൂജയും നടക്കും.
മധ്യാഹ്ന ശാന്തിക്ക് ശേഷം 3.00-ന് അഭിഷേകവും മലർനിവേദ്യവും വൈകുന്നേരം ദീപാരാധനയോടുകൂടി ഗിരീഷ് ആലംകോട് നയിക്കുന്ന മേളവും അരങ്ങേറും. തുടർന്ന് ഭദ്രദീപം തെളിയിക്കൽ, ലക്ഷംദീപ സമർപ്പണ മഹായജ്ഞം എന്നിവയും നടക്കും. ലക്ഷദീപ മഹായജ്ഞം തിരുവില്ല്വാമല ചന്ദ്രസ്വാമിയുടെ നേതൃത്വത്തിൽ ആണ് നടത്തപ്പെടുന്നത്.ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 23-ന് (ഞായർ) നവകം - പഞ്ചഗവ്യ പൂജകൾ നടക്കും. ഈ ചടങ്ങുകൾ കരിയന്നൂർ ചെറിയ വാസുദേവൻ നമ്പൂതിരി തന്ത്രി നിർവഹിക്കും.
ഫെബ്രുവരി 24-ന് (തിങ്കൾ) വലിയ ധാരയും , ഫെബ്രുവരി 25-ന് (ചൊവ്വ) തൃകാലപൂജയും നടക്കും.
ശിവരാത്രി ദിനനാമായ ഫെബ്രുവരി 26ന് മൂന്നു നേരവും അന്നദാനം ഒരുക്കിയിരിക്കുന്നതായും ക്ഷേത്രസമിതി അറിയിച്ചു. കൂടാതെ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നൃത്തനൃത്യങ്ങൾ ഉണ്ടയിരിക്കും .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.