തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന വിചിത്രവാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 12.30ഓടെ ആണ് ഈ സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് റിപ്പോർട്ട്. ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ് സൂചന.ആക്രമണത്തിനിടയില്‍ ഇയാള്‍ മൂന്ന് യുവാക്കളെ മർദിക്കുകയും ബൈക്കുകള്‍ അടിച്ചുതകർക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് യുവാവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ അനീഷിനെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം വലിയ ചർച്ചയായത്. പുറത്തെടുത്ത ഗോപന്റെ മൃതശരീരം പിന്നീട് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കി.
ഗോപൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ സ്വാഭാവിക മരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം, ഗോപൻ്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇനിയും പുറത്തുവന്നിട്ടില്ല. അത് കൂടി ലഭിച്ചാല്‍ മാത്രമെ ഈ സംഭവത്തിലെ ദുരൂഹത പൂർണമായി മാറുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.