ഹൈദരാബാദ്: മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള സർക്കാർ ജീവനക്കാർക്ക് റംസാൻ മാസം ജോലി സമയത്തില്‍ ഇളവ് നല്‍കി കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള തെലങ്കാന സംസ്ഥാന സർക്കാർ.
മാർച്ച് 2 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലാണ് ഇളവ്. ജോലി സമയം വൈകിട്ട് നാല് മണി വരെയാക്കിയാണ് ഇളവ് ചെയ്തത്. സർക്കാർ വകുപ്പിലെ ജീവനക്കാർ അധ്യാപകർ, കരാറുകാർ, കോർപ്പറേഷൻ, പൊതുമേഖലാ ജീവനക്കാർ എന്നിവിടങ്ങളിലെ മുസ്‌ലിം വിഭാഗക്കാർക്ക് ഇളവ് പ്രഖ്യാപിച്ചത്.എന്നാല്‍ ജീവനക്കാർ കുറവുള്ള ഇടങ്ങളില്‍ ആവശ്യമെങ്കില്‍ മുസ്ലിം ജീവനക്കാർ ജോലി നേരത്തെ അവസാനിപ്പിക്കാൻ പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.