കോഴിക്കോട്: കാക്കവയല്‍ മണ്ഡലമുക്കില്‍ മൂന്ന് കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ രാത്രി എട്ടോടെയാണ് അപകടമുണ്ടായത്.
ഹംസ പടിഞ്ഞാറയില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു മൂന്ന് കടമുറികളും. രണ്ട് മുറികളില്‍ ഹംസയും ഒന്നില്‍ ഹുസൈന് നെടുക്കണ്ടി എന്നയാളുമാണ് കച്ചവടം ചെയ്തിരുന്നത്.അടച്ചിട്ടിരുന്ന കടകളില്‍ രാത്രി എട്ടുമണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, പലചരക്ക് സാധനങ്ങള്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്, ഫ്രിഡ്ജ് മറ്റ് സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചുവെന്നാണ് കടയുടമകള്‍ പറഞ്ഞത്. എട്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്നും സ്റ്റേഷന് ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ തീ പൂര്‍ണമായും അണച്ചത്. സ്റ്റേഷന് ഓഫീസര്‍ പയസ് അഗസ്റ്റിന്, ഫയര്‍ ഓഫീസര്‍മാരായ എന്‍ പി അനീഷ്, വി സലിം, വി എം മിഥുന്, ജി ആര് അജേഷ്, എന്‍ എം റാഷിദ്, എം അഭിനവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.