മോശം പ്രവൃത്തികള്‍ക്ക് വില നല്‍കേണ്ടിവരും: വെറുതെ വിടില്ല : കശ്മീരില്‍ സൈനികന്റെ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേരെ പിടികൂടി സുരക്ഷാ സേന,

ശ്രീനഗർ: സൈനികനും, കുടുംബത്തിനും നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരില്‍ സുരക്ഷ ശക്തമാക്കി സൈന്യം .

സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ഭീകരസംഘടനയുമായി ബന്ധമുള്ള 500 ലേറെ പേരെ പിടികൂടി. കഴിഞ്ഞ ദിവസമാണ് തെക്കൻ കശ്മീരിലെ ബെഹിബാഗ് ഗ്രാമത്തില്‍ ആക്രമണം നടന്നത്. മുൻ ടെറിട്ടോറിയല്‍ ആർമി സൈനികൻ മൻസൂർ അഹമ്മദ് വാജിനെയാണ് ഭീകരർ വധിച്ചത്. ഭാര്യ ഐന അക്തർ (32), 13 വയസ്സുള്ള മകള്‍ സാനിയ ഹമീദ് എന്നിവർ ചികിത്സയിലാണ്.
ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീർ പോലീസ് താഴ്‌വരയിലുടനീളം രാത്രി മുഴുവൻ റെയ്ഡ് നടത്തി. അറസ്റ്റിലായവരില്‍ തീവ്രവാദികളെന്ന് സംശയിക്കുന്നവർ, മുൻ തീവ്രവാദികള്‍, തീവ്രവാദവുമായി ബന്ധമുള്ള വ്യക്തികള്‍ എന്നിവരും ഉള്‍പ്പെടുന്നു. ലഷ്‌കർ-ഇ-തൊയ്ബയുടെ ഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

“കുല്‍ഗാം സംഭവം സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവർക്കും വിരമിച്ചവർക്കും വ്യക്തമായ സന്ദേശമാണ്, അവർ അവരുടെ മോശം പ്രവൃത്തികള്‍ക്ക് വില നല്‍കേണ്ടിവരും. നിങ്ങള്‍ എവിടെയാണെന്നോ ആരുടെ കൂടെയാണെന്നോ പ്രശ്നമില്ല! നിങ്ങളെ കണ്ടെത്തും.”എന്നാണ് പോസ്റ്റില്‍ ടിആർഎഫിന്റെ ഭീഷണി

കശ്മീരില്‍ വിരമിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് പോലീസ് വൃത്തങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ മേഖലയിലുടനീളം സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !