കോട്ടയം:സനാതനധർമ്മത്തെയുംഹിന്ദുആചാരങ്ങളെയും കുറിച്ചുള്ള സിപിഎമ്മിന്റെ പരസ്യമായ അധിക്ഷേപം മാന്യതയുടെ എല്ലാ സീമകളും ലംഘിക്കുന്നതായി ബിജെപി നേതാവ് എൻ ഹരി ആരോപിച്ചു.
ബ്രാഹ്മണരുടെ സന്താനങ്ങളെകുറിച്ച് പോലും പരസ്യമായി അവഹേളിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ പ്രസ്താവന ഒരു സമുദായത്തിന് നേരെയുള്ള നഗ്നമായ ആക്ഷേപമാണ്. സിപിഎം കേരളത്തിൽ അധികാരത്തിൽ വന്നശേഷം ഹൈന്ദവ ധർമ്മത്തെയും വിശ്വാസത്തെയും ഇകഴ്ത്താനും ശബരിമല ഉൾപ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങളിൽ ഭക്തരെ വേട്ടയാടിയതും കേരളം മറന്നിട്ടില്ല. ഹൈന്ദവ വിശ്വാസ സംഹിതയെ അവഹേളിക്കുന്നത് ദേശവിരുദ്ധ ശക്തികളുടെയും തീവ്രവാദ സംഘടനകളുടെയും കയ്യടി നേടുന്നതിന് ആണ്. അത്തരം പ്രതിലോമകരമായ ദേശവിരുദ്ധതയിൽ ആകൃഷ്ടയായ വരുടെ വോട്ടും സിപിഎം ലക്ഷ്യമിടുന്നുണ്ടാവും. എന്നും വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ഭാഗത്തായിരുന്നു സിപിഎം എന്നാണ് ചരിത്രം.വിദ്വേഷ പ്രസംഗത്തിനെതിരെ നാടെങ്ങും കേസെടുക്കുന്ന പിണറായി പോലീസ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും നടപടിയെടുക്കണം. ഇത്തരത്തിലുള്ള അധിക്ഷേപം തുടർന്നാൽ നിയമനടപടികളിലേക്ക് നീങ്ങുന്നത് ആലോചിക്കേണ്ടിവരും.സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മത വിദ്വേഷത്തിന് കേസെടുക്കണം: എൻ ഹരി,
0
വെള്ളിയാഴ്ച, ഫെബ്രുവരി 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.