തിരുവനന്തപുരം: റഷ്യൻ കൂലി പട്ടാളത്തില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവ് ജീവനൊടുക്കിയ നിലയില്‍.
പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ (24) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോഡ്ജ് മുറിയിലെ വാതില്‍ പാതി ചാരിയ നിലയിലായിരുന്നു.വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി മുതല്‍ ഡേവിഡിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പരാതി നല്‍കിയിരുന്നു. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആറുമാസങ്ങള്‍ക്കു മുമ്പാണ് റഷ്യയില്‍ മനുഷ്യക്കടത്തില്‍ അകപ്പെട്ട ഡേവിഡ് രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയത്.2023 ഒക്ടോബറില്‍ സൂപ്പർമാർക്കറ്റില്‍ 1.60 ലക്ഷം രൂപ മാസവേദനത്തില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഓണ്‍ലൈൻ വഴി പരിചയപ്പെട്ട ദില്ലിയിലെ ഏജന്റ് മൂന്നര ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഡേവിഡിനെ റഷ്യയില്‍ എത്തിച്ചത്.
വിമാനത്താവളത്തില്‍ നിന്ന് ഡേവിഡിനെ റഷ്യൻ പൗരത്വമുള്ള മലയാളിയായ അലക്സ് എന്നയാളാണ് പട്ടാള ക്യാമ്പില്‍ എത്തിച്ചത്. തുടർന്ന് ചതി മനസ്സിലാക്കിയ ഡേവിഡ് ഏറെ ദുരിതങ്ങള്‍ക്ക് ശേഷമാണ് കുടുംബവുമായി ബന്ധപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയത്.
തൃശ്ശൂർ സ്വദേശിയായ ബിനില്‍ ബാബു യുദ്ധത്തിനിടെ കൊല്ലപ്പെടുകയും ഒപ്പം ഉണ്ടായിരുന്ന ജയിൻ ടി കെയ്‌ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജയിൻ ഇപ്പോഴും മോസ്കോയില്‍ ചികിത്സയില്‍ തുടരുകയാണ്.
അതേസമയം സൈനിക സഹായികള്‍ എന്ന പേരില്‍ യുക്രെയിന് എതിരെ യുദ്ധം ചെയ്യാനായി റഷ്യൻ കൂലി പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരില്‍ 12 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.