കൊല്ലം കുണ്ടറയിലെ സൈനികൻ്റെ മരണം ലോക്കപ്പ് മർദനമെന്ന് പരാതിയുമായി മാതാവ്.
കുണ്ടറയിലെ സൈനികൻ തോംസനെ ക്രൂരമായി മർദിച്ച് കൊന്നെന്നാണ് മാതാവ് പറയുന്നത്. തോംസന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്.സിക്കിം യൂണിറ്റ് മദ്രാസ് റെജിമെന്റില്‍ ജോലി ചെയ്യുകയായിരുന്ന തോംസണ്‍ 2024 ആഗസ്തിലാണ് ലീവിന് നാട്ടിലെത്തിയത്. ഒക്ടോബര്‍ 11ന് ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് പരാതി ലഭിച്ചതോടെ കുണ്ടറ പോലീസ് തോംസണെ തേടിയെത്തി. അന്ന് രാത്രിയോടെ പോലീസ് തോംസണെ പിടികൂടി. തുടര്‍ന്ന് ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നു എന്നാണ് പരാതി.
നവംബര്‍ ഏഴിനാണ് തോംസണ്‍ ജയില്‍ മോചിതനായത്. പിന്നാലെ ചികിത്സ തേടിയ തോംസണ്‍ ഡിസംബര്‍ 27 ന് മരിച്ചു. തേംസന്റെ ശരീരത്തില്‍ ക്ഷതങ്ങള്‍ ഉള്ളതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാര്യ വീട്ടുകാരും തോംസണെ മര്‍ദിച്ചതായി മാതാവ് ആരോപിക്കുന്നു.വിവരം സൈനിക നേതൃത്വത്തെ മാതാവ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡി ജി പി ക്കും മാതാവ് ഡെയ്സി പരാതി നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.