കേരളത്തിന് 'വാരിക്കോരി' നല്‍കി -പദ്ധതികളുടെ പേര് എടുത്ത് പറഞ്ഞ് നിർമല സീതാരാമൻ.

ഡല്‍ഹി: ബജറ്റ് ചർച്ചക്കിടെ കേരളത്തിന് എന്തു നല്‍കി എന്ന് പറയണമെന്ന എം.പിമാരുടെ ആവശ്യത്തിന് 2014 മുതലുള്ള പദ്ധതികളുടെ പേര് പറഞ്ഞ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

ജി.എസ്.ടി.യെ കുറിച്ചുള്ള ജോണ്‍ ബ്രിട്ടാസ് എം.പി യുടെ ചോദ്യത്തിന്, മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിയാണ് തന്നേക്കാള്‍ യോഗ്യൻ എന്നായിരുന്നു നിർമലയുടെ പ്രതികരണം.

ഉഡാൻ പദ്ധതിക്ക് കീഴില്‍ കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു. കോട്ടയത്ത് പുതിയ വിമാനത്താവളത്തിന് ഗ്രൗണ്ട് ക്ലിയറൻസ് അനുമതി. 2014 ന് ശേഷം 1300 കിലോമീറ്റർ ദേശീയപാത നിർമിച്ചു.

ഭാരത് മാല പദ്ധതി വഴി 1126 കിലോമീറ്റർ ദേശീയപാത ഇടനാഴികള്‍. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 3042 കോടി റെക്കോർഡ് റെയില്‍വേ വിഹിതം നല്‍കി. 125 കിലോമീറ്റർ പുതിയ ട്രാക്കുകള്‍ നിർമിച്ചു. രണ്ടു വന്ദേഭാരത് ട്രെയിനുകള്‍. 35 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിച്ചു. 
പി.എം.എ.വൈ പദ്ധതിയില്‍ 1.6 ലക്ഷം വീടുകള്‍. സ്വച്ഛ്ഭാരത് പദ്ധതിയില്‍ 2.5 ലക്ഷം ശൗചാലയങ്ങള്‍. ജല്‍ ജീവൻ മിഷൻ പദ്ധതിയില്‍ 21 ലക്ഷം കുടിവെള്ള കണക്ഷൻ. 82 ലക്ഷം ആയുഷ്മാൻ കാർഡുകള്‍. 1500 ജൻ ഔഷധി കേന്ദ്രങ്ങള്‍, 66 ലക്ഷം ജൻ ധൻ അക്കൗണ്ടുകള്‍ ആരംഭിച്ചു.

 ഇത്രയൊക്കെ നല്‍കിയിട്ടും ഒന്നും നല്‍കുന്നില്ലെന്നാണ് കേരളം പറയുന്നതെന്നും മന്ത്രി മറുപടി പ്രസംഗത്തിനിടെ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !