കൊച്ചി: സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇടതുസര്‍ക്കാരിനെ പുകഴ്ത്തിയ ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
ശശി തരൂര്‍ പറഞ്ഞത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. തരൂരിന്റെ വാക്കുകള്‍ക്ക് ഒരു രാഷ്ട്രീയ നിറവും നല്‍കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. തരൂര്‍ പറഞ്ഞത്, കേരളത്തെക്കുറിച്ചാണ്, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചോ സര്‍ക്കാരിനെക്കുറിച്ചോ അല്ല. കനത്ത പ്രതിസന്ധികള്‍ക്കിടയിലും നമ്മുടെ സംസ്ഥാനം നേടിയ വളര്‍ച്ചയില്‍ എല്ലാ കേരളീയരും അഭിമാനിക്കണം. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതില്‍ വലിയ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. കേരളത്തിലേക്ക് വരുന്ന ഒരു നിക്ഷേപകനും നടപടിക്രമങ്ങളുടെ കാലതാമസമോ, ചുവപ്പുനാടയുടെ തടസ്സങ്ങളോ നേരിടേണ്ടിവരില്ലെന്നും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്പറഞ്ഞത് കേരളത്തെക്കുറിച്ചല്ലേ, പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ കുറിച്ചല്ലല്ലോ'; തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി
0
തിങ്കളാഴ്ച, ഫെബ്രുവരി 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.