മലപ്പുറം;അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിൽ പതിനൊന്ന് ദിവസങ്ങളിലായി നടന്ന അതിരുദ്ര മഹായജ്ഞം നാളെ (ചൊവ്വാഴ്ച) വസോർധാര ചടങ്ങോടെ സമാപിക്കും.
സമാപനത്തിന്റെ ഭാഗമായി കേളപ്പജി നഗറിലെ വിവ ഓഡിറ്റോറിയത്തിൽ 11:30ന് യജ്ഞസമർപ്പണ സഭയും വിവിധ ആചാരാനുഷ്ഠാനങ്ങളും നടക്കും. ചടങ്ങ് കാസർകോട് ഇടനീർമഠം മഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ സച്ചിദാനന്ദ ഭാരതി സ്വാമിയാർ ഉദ്ഘാടനം നിർവഹിക്കും. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ ചിദാനന്ദപുരി സ്വാമികൾ യജ്ഞ സന്ദേശം നൽകും.സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ പ്രാർത്ഥന ചൊല്ലും. ക്ഷേത്രഭരണസമിതി പ്രസിഡന്റും സ്വീകരണ സമിതി ചെയർമാനുമായ എൻ.എം. കദംബൻ നമ്പൂതിരിപ്പാട് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.
സീമാ ജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി. ബാബു, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ, കേരള ക്ഷേത്ര സംരക്ഷണ സമിതി മുൻ സംസ്ഥാന പ്രസിഡൻ്റ് എം. മോഹനൻ എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിക്കും.
യജ്ഞസമർപ്പണ ചടങ്ങ് ക്ഷേത്രസംരക്ഷണ സമിതിയുടെ മുൻസംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥൻ നിർവഹിക്കും. തങ്കം രാമചന്ദ്രൻ സ്വാഗതസംഭാഷണം നടത്തും, ടി.പി. സുധീഷ് കൃതജ്ഞത രേഖപ്പെടുത്തും.സമാപന ചടങ്ങുകളിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്രഭരണസമിതി അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.