പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രം തിരു ഉത്സവം 2025 ഫെബ്രുവരി 20 മുതൽ 27 വരെ

പാലാ:പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രം തിരു ഉത്സവം 2025 ഫെബ്രുവരി 20 മുതൽ 27 വരെ നടത്തപ്പെടുന്നതായി ക്ഷേത്രം ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.എല്ലാ ദിവസവും രാവിലെ  ശ്രീബലി എഴുന്നള്ളിപ്പ്, 10 മണിക്ക്  ഉത്സവബലി, രാത്രി 8.30 ന് വിളക്കിനെഴുന്നള്ളിപ്പ്.

21 ന് വൈകിട്ട് 3 മുതല്‍ ഊരാണ്മ ഇല്ലങ്ങളിലേക്ക് ഇറക്കിപ്പൂജ , 5.45 ന് വ്യാസ്‌കുമാര്‍ ബാലാജി അവതരിപ്പിക്കുന്ന സംഗീത സദസ്സ്, 7.45 ന് കഥകളി ഉത്തരാസ്വയംവരം

22 ന് രാവിലെ 11 ന്  പാലാ സന്തോഷ് അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍, വൈകിട്ട് 5.30 ന് ഗൗരീശങ്കരം തിരുവാതിര കളിസംഘത്തിന്റെ തിരുവാതിര, 6.15 ന് ഗോപാല്‍ ദാസ് നയിക്കുന്ന നാമസങ്കീര്‍ത്തന ലഹരി, രാത്രി 8 ന് കലാത്മിക സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന സമര്‍പ്പയാമി 2025 ഭരതനാട്യ രംഗപ്രവേശം.

23 ന് രാവിലെ 9 മണിക്ക് പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം, 10.30 ന് കൈരളി ശ്ലോകരംഗം അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ്, 11.30 ന് തിരുവാതിര - ശ്രീഭദ്ര തിരുവാതിര സംഘം ഏഴാച്ചേരി, വൈകീട്ട് 5.45 മുതല്‍ ചാക്യാര്‍കൂത്ത് കുലപതി എടനാട് രാജന്‍ നമ്പ്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, 7.15 ന് കാഞ്ചി കാമ കോടി പീഠം ആസ്ഥാന വിദ്വാന്‍ വൈക്കം ഷാജി അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഫ്യൂഷന്‍ വാദ്യ നാദ തരംഗം, 8.30 ന് നാദസ്വരം - ഏറ്റുമാനൂര്‍ ശ്രീകാന്ത് അയിലൂര്‍ അനന്തനാരായണ ശര്‍മ്മയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം.
24 ന് രാവില 10.30 ന് പാലാ കെ. ആര്‍. മണി അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, വൈകീട്ട് 5.30 ന് ശിവ പാര്‍വ്വതി തിരുവാതിര സംഘം അവതരിപ്പിക്കുന്ന പിന്നല്‍ കോല്‍ തിരുവാതിര, 6.30 ന് നൃത്തനൃത്ത്യങ്ങള്‍ പാര്‍വണ പി. നായര്‍, 7.30 ന് നാട്യാഞ്ജലി സ്‌കൂള്‍ ഓഫ് ഫാന്‍സ് & മ്യൂസിക്ക് പാലാ അവതരിപ്പിക്കുന്ന നടന തപസ്യ

25 ന് രാവിലെ 10.  15 ന്  റെജി മാധവന്‍ അവതരിപ്പിക്കുന്ന സംഗീത സദസ്, 12.15 ന് കൃഷ്ണഗാഥ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര, വൈകീട്ട് 6 മുതല്‍ സമൂഹപ്പറ എഴുന്നള്ളിപ്പ്

ഗജരത്‌നം കാഞ്ഞിരക്കാട്ട് ശേഖരന്‍ തിടമ്പേറ്റുന്നു, 6.15 ന് അന്നപൂര്‍ണ്ണേശ്വരി നൃത്തകലാക്ഷേത്ര കിടങ്ങൂര്‍ അവതരിപ്പിക്കുന്ന ആനന്ദനടനം, 7.45 ന് ലയതരംഗ്  പാലാ അവതരിപ്പിക്കുന്ന ഭക്തിഗാനാഞ്ജലി, 9.30 മുതല്‍ വലിയ വിളക്ക്

മഹാശിവരാത്രി ദിവസമായ 26 ന് രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളിപ്പ്  ഐരാവത സമന്‍  ഈരാറ്റുപേട്ട അയ്യപ്പന്‍ തിടമ്പേറ്റുന്നു. നാദസ്വരം എം. എസ്. കെ. ശങ്കരനാരായണന്‍ & പാര്‍ട്ടി, പഞ്ചവാദ്യം വൈക്കം ചന്ദ്രന്‍ മാരാര്‍ & പാര്‍ട്ടി, 9 മുതല്‍ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്നും ഭക്തിനിര്‍ഭരമായ  കാവടി ഘോഷയാത്ര, 11 മുതല്‍ മഹാപ്രസാദ ഊട്ട്, 12.30 ന് കാവടി അഭിഷേകം, 1 മുതല്‍ ചേര്‍ത്തല രംഗകല അവതരിപ്പിക്കുന്ന കുറത്തിയാട്ടം, 3 മണിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് കുറിച്ചിത്താനം ജയകുമാര്‍ അവതരിപ്പിക്കുന്ന, ഓട്ടന്‍തുള്ളല്‍,

വൈകിട്ട് 5 മുതല്‍ കാഴ്ചശ്രീബലി, വേലകളി - ശ്രീരുദ്രം വേലകളി സംഘം കാട്ടാമ്പാക്ക്, 9.15 മുതല്‍ നൃത്തനാടകം ശ്രീ വിശ്വ മാതംഗി, 11.30 മുതല്‍ കഥാപ്രസംഗം - അവതരണം മീനടം ബാബു. 12 മുതല്‍ ശിവരാത്രി പൂജ, പള്ളിവേട്ട എഴുന്നള്ളിപ്പ്. 

ആറാട്ട് ദിവസമായ 27 ന് രാവിലെ 7 മണിക്ക് ഊരുവലം എഴുന്നള്ളത്ത്, വൈകീട്ട് 5 മണിക്ക് കൊടിയിറക്ക്,  പനങ്ങാട്ടിരി മോഹനന്റെ പ്രമാണത്തില്‍ ആറാട്ട് പുറപ്പാട് മേളം, 6.30 മുതല്‍ നാദസ്വരക്കച്ചേരി, 8.00 മുതല്‍ ചെന്നൈ വിവേക് സദാശിവം അവതരിപ്പിക്കുന്ന സംഗീത സദസ്സ്, ആറാട്ട് കടവില്‍ ഭക്തിനിര്‍ഭരമായ ദീപ കാഴ്ച, 11.00 മുതല്‍ ആറാട്ട് എതിരേല്‍പ്പ്, കിടങ്ങൂര്‍ രാജേഷിന്റെ പ്രമാണത്തില്‍ പാണ്ടിമേളം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !