ഒരു നഗരത്തെ ഇല്ലായ്മ ചെയ്യാന്‍ കെല്‍പ്പുള്ള '2024 വൈആര്‍4' എന്ന ഛിന്നഗ്രഹം 2032 ല്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 3.1 ശതമാനമായി വര്‍ധിച്ചതായി നാസ. ഈ ഛിന്നഗ്രഹം ഏഴ് വര്‍ങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 1.2 % ല്‍ നിന്ന് 2.3% ആയി വര്‍ധിച്ചതായി ഫെബ്രുവരി ഏഴിന് നാസ അറിയിച്ചിരുന്നു.
എന്നാല്‍ അത് പിന്നീട് 2.6 ആയും ഇപ്പോഴത് 3.1 ശതമാനമായും വര്‍ധിച്ചിരിക്കുകയാണെന്നാണ് നാസയുടെ സെന്റര്‍ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസിന്റെ വെബ്സൈറ്റില്‍ പറയുന്നത്.54 മീറ്റര്‍ (177 അടി) വ്യാസമുള്ള ഛിന്നഗ്രഹമാണ് '2024 വൈആര്‍4' ഏകദേശം പിസ ഗോപുരത്തിനോളം വരും ഇത്. അത്ര ചെറുതായത് കൊണ്ടു തന്നെ ഭൂമിയിലെ മനുഷ്യവംശത്തെയാകെ ഇല്ലാതാക്കാനുള്ള ശേഷി അതിനില്ല.
എന്നാല്‍ ഒരു നഗരത്തെയാകെ ഇല്ലാതാക്കാന്‍ ശേഷിയുണ്ട് ഇതിന്. ഭൂമിയില്‍ പതിച്ചാല്‍ ഏകദേശം 8 മെഗാട്ടണ്‍ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടും. ഹിരോഷിമയില്‍ പതിച്ച അണുബോംബിനേക്കാള്‍ 500 ഇരട്ടി വരുമിത്. ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ എന്താകുമെന്നതിന്റെ ഒരു ഗ്രാഫിക് വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാവുന്നുമുണ്ട്.അതേസമയം ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് അകന്നു പോവാനുള്ള സാധ്യത 96.9 ശതമാനമാണ് എന്നത് ആശ്വാസകരമാണ്. ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതോടെ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 0 % ആയേക്കും. നിലവിലെ കണക്കനുസരിച്ച് ഈ ഛിന്നഗ്രഹം ഭൂമിക്ക് പകരം ചന്ദ്രനില്‍ പതിക്കാനുള്ള സാധ്യത 0.3% ആണ്.ടോറിനോ സ്കെയില്‍ എന്ന് വിളിക്കുന്ന അളവുകോല്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഛിന്നഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും ഭൂമിക്ക് സൃഷ്ടിക്കുന്ന ഭീഷണി തരം തിരിക്കുന്നത്. ഇതനുസരിച്ച് 10 ല്‍ മൂന്ന് ആണ് വൈആര്‍4 ഉയര്‍ത്തുന്ന ഭീഷണി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.