ന്യൂയോർക്ക്: ദൈവനിന്ദയുടെ പേരിൽ പാക്കിസ്ഥാനിൽ തന്നെ വധശിക്ഷയ്ക്കു വരെ വിധിക്കുന്ന സാഹചര്യമുണ്ടായിരുന്നെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. പ്രമുഖ പോഡ്കാസ്റ്ററായ ജോ റോഗന്റെ ഷോയിലായിരുന്നു പാക്കിസ്ഥാനിൽ മെറ്റ അഭിമുഖീകരിക്കുന്ന നിയമ വെല്ലുവിളികളെക്കുറിച്ചുള്ള സക്കർബർഗിന്റെ വെളിപ്പെടുത്തൽ.
ദൈവനിന്ദയ്ക്കെതിരായ പാക്കിസ്ഥാന്റെ ശക്തമായ നിയമങ്ങൾ തെറ്റിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റുകൾ പങ്കുവയ്ക്കപ്പെടുന്നു എന്ന ആരോപണമാണ് നിയമപോരാട്ടങ്ങളുടെ പിന്നിൽ.പാക്കിസ്ഥാൻ കോടതിയിൽ ദൈനനിന്ദ ആരോപണം തെളിഞ്ഞാൽ അതിശക്തമായ ശിക്ഷകളാണ് നേരിടേണ്ടി വരിക.
‘‘പ്രാദേശിക ചട്ടങ്ങളും സാംസ്കാരിക മൂല്യങ്ങളും വിലമതിക്കുകയും ഒരാളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതിനാണ് മെറ്റ പ്രതിജ്ഞാബദ്ധമായിരിക്കുന്നത്. ഓരോ രാജ്യത്തെയും നിയമങ്ങളുമായി ഞങ്ങളുടെ ആശയങ്ങൾ ചേർന്നുപോകണമെന്നില്ല. ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കപ്പെട്ട പ്രവാചകന്റെ ചിത്രത്തിന്റെ പേരിൽ പാക്കിസ്ഥാനിൽ എന്നെ വധശിക്ഷയ്ക്കു വിധേയനാക്കാൻ വരെ ഒരാൾ ശ്രമിച്ചു. ആ കേസിന്റെ സ്ഥിതി ഇപ്പോൾ എന്തായെന്ന് അറിയില്ല. എനിക്ക് പാക്കിസ്ഥാനിലേക്കു പോകാൻ പദ്ധതിയില്ല. അതുകൊണ്ടുതന്നെ അതേക്കുറിച്ചു പേടിക്കുന്നില്ല’’ – അദ്ദേഹം പറഞ്ഞു.

ഉള്ളടക്കത്തിന്റെ കാര്യത്തിൽ ടെക് കമ്പനികൾ അഭിമുഖീകരിക്കുന്ന കടുത്ത നിയന്ത്രണങ്ങളെക്കുറിച്ചും അദ്ദേഹം പോഡ്‌കാസ്റ്റിൽ പറഞ്ഞു. ‘‘പല രാജ്യങ്ങളിലും സർക്കാരുകൾ ആവശ്യപ്പെടുന്ന തരത്തിൽ പ്രവർത്തിക്കാതിരുന്നാൽ ‘ഇന്റർപോൾ നോട്ടിസ് ഇറക്കും, നിങ്ങളെ അറസ്റ്റ് ചെയ്യും’ – എന്നിങ്ങനെയാണു നിലപാട്.
അതു ശരിയല്ല. ആവിഷ്കാര സ്വാതന്ത്ര്യമെന്ന വിഷയത്തിലുള്ള കമ്പനിയുടെ നിലപാടും വിവിധ രാജ്യങ്ങളിലെ മൂല്യങ്ങളും തമ്മിൽ പലപ്പോഴും ഇടയാറുണ്ട്. അമേരിക്കൻ ടെക് കമ്പനികൾക്കു വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കണമെങ്കിൽ യുഎസ് സർക്കാരിന്റെ പിന്തുണ വേണം’’ – അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.