മുംബൈ: മഹാരാഷ്ട്രയിൽ 20 ശിവസേന (ഷിൻഡെ) എംഎൽഎമാരുടെ വൈ പ്ലസ് കാറ്റഗറി സുരക്ഷ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പിൻവലിച്ചതോടെ ഭരണമുന്നണിയിലെ പോര് മുറുകുന്നു.
പ്രശ്നം രൂക്ഷമാകാതിരിക്കാൻ ബിജെപി, എൻസിപി (അജിത്) നേതാക്കളുടെ സുരക്ഷയും ചുരുക്കിയെങ്കിലും നടപടി കൂടുതൽ ബാധിച്ചത് ശിവസേനാ നേതാക്കളെയാണ്.2022ൽ ശിവസേനാ പിളർപ്പിനു ശേഷമാണ് ഷിൻഡെ വിഭാഗം എംഎൽഎമാർ, എംപിമാർ, മുതിർന്ന നേതാക്കൾ എന്നിവർക്ക് ഉയർന്ന സുരക്ഷ ഏർപ്പെടുത്തിയത്. അന്നുണ്ടായിരുന്ന സുരക്ഷാ പ്രശ്നങ്ങൾ ഇപ്പോഴില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി.കഴിഞ്ഞ സർക്കാരിനെ നയിച്ച ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കു മാറ്റി, പകരം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയതിന്റെ അസ്വാരസ്യം നിലനിൽക്കുന്നതിനിടയിലാണ് പുതിയ ഭിന്നത.മുഖ്യമന്ത്രിയുടെ യോഗങ്ങൾക്ക് സമാന്തരമായി ഔദ്യോഗിക യോഗങ്ങൾ വിളിച്ചും സമാന്തര സംവിധാനങ്ങൾ രൂപീകരിച്ചും ബിജെപിയുമായി ശീതയുദ്ധത്തിലാണ് ഷിൻഡെ വിഭാഗം.20 ശിവസേന എംഎൽഎമാരുടെ വൈ പ്ലസ് കാറ്റഗറി സുരക്ഷ പിൻവലിച്ച് ദേവേന്ദ്ര ഫഡ്നാവിസ് ;
0
ബുധനാഴ്ച, ഫെബ്രുവരി 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.