ഇന്ത്യ–നേപ്പാള്‍ ബന്ധം ഉലയുന്നു; ഒഡീഷയിലെ കെഐഐടി യിൽ നേപ്പാളി വിദ്യാർഥികളെ ഹോസ്റ്റലിൽനിന്നു ബലമായി പുറത്താക്കിയ സംഭവത്തിൽ അറസ്റ്റിലായ 5 പേർക്ക് ജാമ്യം

ഭുവനേശ്വർ: ഒഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ (കെഐഐടി) പഠിക്കുന്ന നേപ്പാളി വിദ്യാർഥികളെ ഹോസ്റ്റലിൽനിന്നു ബലമായി പുറത്താക്കിയ സംഭവത്തിൽ അറസ്റ്റിലായ 5 പേർക്ക് ജാമ്യം.നേപ്പാളി വിദ്യാർഥിനി പ്രകൃതി ലാംസലിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളെ തുടർന്നാണ് നേപ്പാളില്‍ നിന്നുള്ള വിദ്യാർഥികളെ അധികൃതർ ഹോസ്റ്റലിൽനിന്നു പുറത്താക്കിയത്.വിദ്യാർഥിയുടെ മരണവും പ്രതിഷേധവും ഇന്ത്യ–നേപ്പാള്‍ ബന്ധത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ പ്രകൃതി ലാംസലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ അന്വേഷണം നടത്തണമെന്നു ആവശ്യപ്പെട്ടു നേപ്പാളിൽനിന്നുള്ള വിദ്യാർഥികൾ പ്രതിഷേധവുമായി ഇറങ്ങി റോഡ് ഉപരോധിച്ചു. ഇവരുമായി കെഐഐടി അധികൃതർ ചർച്ച നടത്തിയെങ്കിലും ഫലവത്തായില്ല.

തുടർന്നാണ് പ്രതിഷേധക്കാരോട് ഹോസ്റ്റൽ ഒഴിയാനും നേപ്പാളിലേക്ക് തിരിച്ചു പോകാനും ആവശ്യപ്പെട്ടത്.

വിഷയത്തിൽ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലി പ്രതികരിച്ചിരുന്നു. എംബസി ഉദ്യോഗസ്ഥർ മുഖേന നേപ്പാൾ നയതന്ത്ര ഇടപെടൻ ആരംഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്നാണ് നേപ്പാളി വിദ്യാർഥികളെ ഹോസ്റ്റലിൽനിന്നു പുറത്താക്കിയ നടപടിയിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തത്.

വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ടു ആദ്വിക് ശ്രീവാസ്തവയെന്ന വിദ്യാർഥിയെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ഒഡീഷ സർക്കാർ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !