കാലിഫോര്‍ണിയ: ടെക് ഭീമന്മാരായ ആപ്പിള്‍ കാത്തുകാത്തുവച്ചിരുന്ന ലോഞ്ച് ദിനമാണിന്ന്. ആപ്പിള്‍ കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തുന്നു
എന്ന ഒറ്റവരി ട്വീറ്റിലൂടെ സിഇഒ ടിം കുക്ക് കരുതിവച്ചിരിക്കുന്ന അത്ഭുതം, നാലാം തലമുറ ഐഫോണ്‍ എസ്ഇ (Apple iPhone SE 4) ആണ് എന്നാണ് ടെക് ലോകത്തിന്റെ പ്രതീക്ഷ.ഇന്ന് രാത്രി (ഫെബ്രുവരി 19) ഇന്ത്യന്‍ സമയം 11.30നാണ് ആപ്പിളിന്റെ ലോഞ്ച് ഇവന്റ് ആരംഭിക്കുക. 10.30-ഓടെ ആപ്പിളിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അവതരണം സംബന്ധിച്ച് അപ്ഡേറ്റുകള് പ്രതീക്ഷിക്കാം.
ആപ്പിളിന്റെ 2025ലെ ആദ്യ ലോഞ്ചാണ് ഇന്ന് നടക്കുന്നത്. കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കാണ് പ്രകാശന വേദി. ആപ്പിള്‍ സിഇഒ ടിം കുക്കും കമ്ബനിയുടെ മുതിര്‍ന്ന എക്സിക്യൂട്ടീവുകളും പരിപാടിയില്‍ പങ്കെടുക്കും. ഇതാദ്യമായാണ് ഫെബ്രുവരി മാസം ആപ്പിളൊരു പ്രധാനപ്പെട്ട പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്. കമ്പിനിയുടെ ബജറ്റ്-ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണായ ഐഫോണ്‍ എസ്ഇ 4 ഇന്ന് പ്രകാശനം ചെയ്യപ്പെടും എന്നാണ് ബ്ലൂംബെര്‍ഗും ഫോബ്സും അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മാധ്യമങ്ങള്‍ക്ക് ക്ഷണമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നതിനാല്‍, ഓണ്‍ലൈനായാകും ഐഫോണ്‍ എസ്ഇ 4 ആപ്പിള്‍ അവതരിപ്പിക്കുക. ഇന്ത്യന്‍ സമയം രാത്രി 11.30ന് ആരംഭിക്കുന്ന ആപ്പിള്‍ ലോഞ്ച്, ആപ്പിള്‍ ഡോട് കോമും ആപ്പിളിന്റെ യൂട്യൂബ് ചാനലും ആപ്പിള്‍ ടിവി ആപ്പും, എക്സിലെയും ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും ആപ്പിളിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും വഴി തത്സമയം കാണാം.പ്രീമിയം ലുക്കിലൊരു എസ്ഇ
മൂന്നാം തലമുറ എസ്ഇ സ്മാര്‍ട്ട്ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ വമ്പന്‍ അപ്ഡേറ്റുകളാണ് ഐഫോണ്‍ എസ്ഇ 4ല്‍ വരികയെന്നാണ് സൂചന. ഐഫോണ്‍ 14ന് സമാനമായ ഡിസൈനില്‍ വരുന്ന എസ്ഇ 4ല്‍ ഒലെഡ് ഡിസ്പ്ലെയും, ആപ്പിളിന്റെ സ്വന്തം 5ജി മോഡവും, ഐഫോണ്‍ 16 സീരീസിന് കരുത്തു പകരുന്ന മികവുറ്റ എ18 ചിപ്പും, 8 ജിബി റാമും, ഫേസ് ഐഡിയും പ്രതീക്ഷിക്കാം.
48 മെഗാപിക്സലിന്റെ സിംഗിള്‍ റീയര്‍ ക്യാമറയും 12 എംപിയുടെ സെല്‍ഫി ക്യാമറയും, ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളും വരുന്ന ഫോണ്‍ പ്രീമിയം മൊബൈലിനോട് കിടപിടിക്കുന്നതായിരിക്കും. ഇന്ത്യയില്‍ ഐഫോണ്‍ എസ്ഇ 4ന് 45,000ത്തിനും 50,000ത്തിനും ഇടയിലായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.